Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗംഭീര തുടക്കം; അവിശ്വസനീയമായി തകർന്നടിഞ്ഞ് ശ്രീലങ്ക

text_fields
bookmark_border
ഗംഭീര തുടക്കം; അവിശ്വസനീയമായി തകർന്നടിഞ്ഞ് ശ്രീലങ്ക
cancel

ലഖ്നോ: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ ഗംഭീര തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്നടിഞ്ഞ് ശ്രീലങ്ക. പത്തും നിസ്സംഗയും (67 പന്തിൽ 61), കുശാൽ പെരേരയും (82 പന്തിൽ 78) ചേർന്ന് ഒന്നാം വിക്കറ്റിൽ 130 പന്തിൽ 125 റൺസ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു ലങ്കയുടെ കൂട്ടത്തകർച്ച. ഒരു ഘട്ടത്തിൽ 26.2 ഓവറിൽ രണ്ടിന് 157 എന്ന ശക്തമായ നിലയിൽനിന്ന് 43.3 ഓവറിൽ 209 റൺസെടുക്കുമ്പോഴേക്കും ശ്രീലങ്കയുടെ പത്തു വിക്കറ്റും നിലംപൊത്തുകയായിരുന്നു.

ഇടക്ക് മഴ വില്ല​നായെത്തിയ മത്സരത്തിൽ ഓപണർമാർക്ക് പുറമെ ചരിത അസലങ്കക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അസലങ്ക നടത്തി​യ ചെറുത്തുനിൽപ്പാണ് സ്കോർ 200 കടത്തിയത്. 39 പന്തിൽ 25 റൺസെടുത്ത താരത്തെ മാക്സ് വെല്ലിന്റെ പന്തിൽ ലബൂഷെയ്ൻ പിടികൂടിയതോടെ ലങ്കൻ ഇന്നിങ്സിനും വിരാമമായി.

കുശാൽ മെൻഡിസ് (ഒമ്പത്), സദീര സമരവിക്രമ (എട്ട്), ധനഞ്ജയ ഡിസിൽവ (ഏഴ്), ദുനിത് വെല്ലാലഗെ (രണ്ട്), ചമിക കരുണരത്നെ (രണ്ട്), മഹീഷ് തീക്ഷ്ണ (പൂജ്യം), ലഹിരു കുമാര (നാല്), ദിൽഷൻ മധുശങ്ക (പുറത്താവാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ശ്രീലങ്കൻ ബാറ്റർമാരുടെ സംഭാവന. ഓസീസ് നിരയിൽ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വീതവും മാക്സ്വെൽ ഒന്നും വിക്കറ്റ് നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Great start; Sri Lanka is incredibly devastated
Next Story