ഓ.. െഗ്ലൻ ഫിലിപ്സ്, താങ്കൾ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ...; വിഡിയോ കാണാം
text_fieldsപിടിച്ച ക്യാച്ചുകളും വിട്ടുകളഞ്ഞ ക്യാച്ചുകളും ക്രിക്കറ്റ് ലോകത്തെ എന്നും പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. ബംഗ്ലദേശുമായുള്ള രണ്ടാം ട്വന്റി 20 മത്സരത്തിനിടെയുള്ള ന്യൂസിലാൻഡ് താരം െഗ്ലൻ ഫിലിപ്സിന്റെ ഉഗ്രൻ ക്യാച്ചിങ് എഫോർട്ടിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഇഷ് സോധിയുടെ പന്ത് ബംഗ്ലദേശിന്റെ മുഹമ്മദ് നയീം വായുവിലേക്ക് ഉയർത്തിയടിച്ചപ്പോൾ 20 യാർഡകലെ നിന്നും പറന്നുചാടിയ െഗ്ലൻ ഫിലിപ്സിനെ കണ്ട് ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽ വെച്ചു. പക്ഷേ നിർഭാഗ്യവശാൽ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ െഗ്ലൻ ഫിലിപ്സിനായിരുന്നില്ല.
Glenn Phillips almost pulls off a stunning catchഒരു പക്ഷേ അത് കൈപ്പിടിയിലൊതുക്കിയിരുന്നെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിെലന്നായി അത് മാറുമായിരുന്നു. മത്സരത്തിൽ ബംഗ്ലദേശിനെ ന്യൂസിലാൻഡ് 28 റൺസിന് തോൽപ്പിച്ചിരുന്നു.

