കസവുമുണ്ടും ജുബ്ബയുമണിഞ്ഞെത്തി മക്ഗ്രാത്ത്, ‘എല്ലാവർക്കും ഓണാശംസകൾ..!’
text_fieldsതിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് ആസ്ട്രേലിയയുടെ വിഖ്യാത പേസ് ബൗളർ െഗ്ലൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ മക്ഗ്രാത്തിന്റെ ഓണാശംസ.
‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
124 ടെസ്റ്റ് മത്സരങ്ങളിൽ ഓസീസിനുവേണ്ടി പന്തെറിഞ്ഞ മക്ഗ്രാത്ത് 563 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 250 ഏകദിനങ്ങളിൽ 381ഉം 189 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 835ഉം വിക്കറ്റാണ് മക്ഗ്രാത്തിന്റെ സമ്പാദ്യം.

