Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗിൽ 2025ലെ താരം,...

ഗിൽ 2025ലെ താരം, ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

text_fields
bookmark_border
ഗിൽ 2025ലെ താരം, ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഗില്ലുണ്ടായിരുന്നില്ല. എന്നാൽ, ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ നായകൻ മികച്ച പ്രകടനം നടത്തിയിരുന്നു.

ടെസ്റ്റിൽ 983 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 70ൽ കൂടുതൽ ശരാശരിയിൽ 754 റൺസ് അടിച്ചെടുത്തു. ചാമ്പ്യൻസ് ട്രോഫിയിലെ 188 റൺസുൾപ്പെടെ ഏകദിനത്തിൽ 490 റൺസും നേടി. വിവിധ ഫോർമാറ്റുകളിൽ നിന്ന് 49 ശരാശരിയിൽ 1764 റൺസാണ് ഗിൽ നേടിയത്. ഏഴ് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും നേടിയിരുന്നു.

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് കേണൽ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചേക്കും. ഏറ്റവും മികച്ച അസോസിയേഷനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും തെരഞ്ഞെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIrahul dravidShubman Gill
News Summary - Gill named Player of the Year 2025, Dravid gets Lifetime Achievement Award
Next Story