Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗില്ലിന് പരിക്ക്, സഞ്ജു ടീമിൽ; ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് മികച്ച തുടക്കം
text_fieldsbookmark_border
പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പുറത്തായിരുന്ന സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടം പിടിച്ചു. പരിക്കേറ്റ ഓപണർ ശുഭ്മാൻ ഗില്ലിന് പകരമാണ് സഞ്ജുവിനെ പരിഗണിച്ചത്.
മത്സരം 12 ഓവർ പിന്നിടുമ്പോൾ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തിട്ടുണ്ട്. 45 റൺസുമായി കുസാൽ പെരേരയും ഒൻപത് റൺസുമായി കാമിന്തു മെൻഡിസുമാണ് ക്രീസിൽ. 32 റൺസെടുത്ത് പാത്തും നിസാങ്കയും 10 റൺസെടുത്ത് കുസാൽ മെൻഡിസുമാണ് പുറത്തായത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 43 റൺസിന്റെ ജയം നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

