Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗില്ലിനും സിറാജിനും...

ഗില്ലിനും സിറാജിനും അരങ്ങേറ്റം; അടിമുടി മാറ്റത്തോടെ ബോക്​സിങ്​ ഡേ ടെസ്റ്റിനിറങ്ങാൻ ഇന്ത്യ

text_fields
bookmark_border
gill and siraj
cancel
camera_altശുഭ്​മാൻ ഗിൽ, മുഹമ്മദ്​ സിറാജ്​

മെൽബൺ: അഡ്​ലെയ്​ഡിൽ ഓസീസ്​ പേസ്​ അറ്റാക്കിന്​ മുന്നിൽ മുട്ട്​വിറച്ച്​ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബോർഡർ -ഗവാസ്​കർ ട്രോഫിയിൽ ഒപ്പമെത്താനായി ഒരുപിടി മാറ്റങ്ങളോടെ ബോക്​സിങ്​ ഡേ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു.

നായകനും സ്റ്റാർ ബാറ്റ്​സ്​മാനുമായ വിരാട്​ കോഹ്​ലിയുടെ അഭാവത്തിൽ ഇന്ത്യ ശുഭ്​മാൻ ഗില്ലിനും മുഹമ്മദ്​ സിറാജിനും അരങ്ങേറ്റത്തിന്​ അവസരമൊരു​ക്കും. രവീന്ദ്ര ജദേജയും ഋഷഭ്​ പന്തും ടീമിലേക്ക്​ മടങ്ങിയെത്തിയപ്പോൾ അഡ്​ലെയ്​ഡിൽ പരാജയമായ വ​ൃദ്ധിമാൻ സാഹയെയും പൃഥ്വി ഷായെയും പുറത്തിരുത്തും. പരിക്കേറ്റ മുഹമ്മദ്​ ഷമിയുടെ സേവനം ഇന്ത്യക്ക്​ ലഭ്യമാകില്ല.

ഒന്നാം ഇന്നിങ്​സ്​ ലീഡ്​ നേടിയ ശേഷം മൂന്നാം ദിനം ടെസ്റ്റ്​ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്​കോറായ 36/9ന്​ പുറത്തായ ഇന്ത്യ എട്ട്​ വിക്കറ്റിനാണ്​ പരാജയപ്പെട്ടത്​. പിങ്ക്​ ബാൾ ടെസ്റ്റിൽ മികവ്​ കാട്ടിയ ആസ്​ട്രേലിയ അതേ ടീമിനെ തന്നെയാണ് ​മെൽബണിലും കളത്തിലിറക്കുന്നതെന്ന്​ കോച്ച്​ ജസ്റ്റിൻ ലാംഗർ പറഞ്ഞു​.

സീനിയർ പേസർ ഇശാന്ത്​ ശർമയില്ലാതെ ഡൗൺ അണ്ടറിലെത്തിയ ഇന്ത്യക്ക്​ രണ്ടാം ഇന്നിങ്​സിൽ ബാറ്റ്​ ചെയ്യുന്നതിനിടെ പരിക്കേറ്റ്​ പുറത്തായ ഷമിയുടെ അഭാവവും കനത്ത തിരിച്ചടിയാകും. ആദ്യ ടെസ്റ്റിലെ മികവ്​ ജസ്​പ്രീത്​ ബൂംറയും ഉമേഷ്​ യാദവും തുടരുമെന്നാകും നായകൻ അജിൻക്യ രഹാനെയുടെ പ്രതീക്ഷ.

കഴിഞ്ഞ തവണ ഓസീസ്​ സന്ദർശിച്ച വേളയിലാണ്​ ഇന്ത്യ ആദ്യമായി ബോക്​സിങ്​ ഡേ ടെസ്റ്റിൽ വിജയം കുറിച്ചത്​. അതേ ചരിത്രം ആവർത്തിക്കാൻ ഇന്ത്യ ഒരുങ്ങു​േമ്പാൾ തുടർ വിജയവുമായി പരമ്പരയിൽ ലീഡ്​ തുടരാനാണ്​ ആതിഥേയരുടെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boxing day testMohammed SirajShubman Gill
News Summary - Gill and Siraj to debut for india in Boxing Day Test against Australia
Next Story