Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റ്​ തരപ്പെടുത്താനുള്ള​ പാട്,​ ഓസീസ് പേസ്​ ത്രയത്തെ നേരിടാനില്ല -ശർദുൽ
cancel
Homechevron_rightSportschevron_rightCricketchevron_rightമുംബൈ ലോക്കൽ...

മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റ്​ തരപ്പെടുത്താനുള്ള​ പാട്,​ ഓസീസ് പേസ്​ ത്രയത്തെ നേരിടാനില്ല -ശർദുൽ

text_fields
bookmark_border

ഇന്ത്യയുടെ ആസ്​ട്രേലിയൻ പര്യടനത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഗംഭീര പ്രകടനം കാഴ്​ച്ചവെച്ച താരമാണ്​ ശർദുൽ താക്കൂർ. ബൗളറായാണ്​ ടീമിലേക്ക്​ പരിഗണിച്ചതെങ്കിലും ഗബ്ബയിൽ നടന്ന അവസാന മത്സരത്തിൽ ശർദുൽ നേടിയ 67 റൺസ്​ ടീമി​െൻറ വിജയത്തിൽ വഹിച്ച പങ്ക്​ ചെറുതല്ല. എട്ടാമനായി ബാറ്റുചെയ്​ത താരം ഒന്നാം ഇന്നിങ്​സിൽ ടീമി​െൻറ ടോപ്​ സ്​കോററായി മാറുകയും ചെയ്​തിരുന്നു.

ചേതേശ്വർ പുജാരയെ വരെ വേദനിപ്പിച്ച ഒാസീസി​െൻറ പേസ്​ ത്രയമായ മിച്ചൽ സ്റ്റാർക്​, പാറ്റ്​ കമ്മിൻസ്​, ജോഷ്​ ഹെയ്​സൽവുഡ്​ എന്നിവരെ ശർദുൽ പുഷ്​പം പോലെ നേരിട്ടത്​ ക്രിക്കറ്റ്​ പ്രേമികൾക്ക്​ ഞെട്ടൽ സമ്മാനിച്ചിരുന്നു. എന്നാൽ, മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനോളം കടുപ്പമല്ല ആസ്​ട്രേലിയൻ പേസ്​ ത്രയത്തെ നേരിടുന്നതെന്നാണ്​ ശർദുൽ പറയുന്നത്​. ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിലാണ്​ താരം രസകരമായ താരതമ്യവുമായി എത്തിയത്​.

''മുംബൈ ലോക്കൽ ട്രെയിനിൽ ഒരു സീറ്റ്​ തരപ്പെടുത്തുന്നതിന്​ മികച്ച നൈപുണ്യവും ടൈമിങ്ങും വേണം. എന്നാൽ, ഫാസ്റ്റ്​ ബൗളർമാരെ നേരിടുന്നത്​ ഏറെ എളുപ്പമാണ്'​. ഞാനെപ്പോഴും ഫാസ്റ്റ്​ ബൗളർമാരെ നേരിടുന്നത്​ ഇഷ്​ടപ്പെടുന്നയാളാണ്​. വേഗതയെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ വരുന്ന ബോളുകൾ വരെ എന്നെ പേടിപ്പെടുത്താറില്ല. എ​െൻറ ക്രിക്കറ്റിങ്​ കരിയറി​െൻറ തുടക്കമായിരിക്കാം അതിനെല്ലാം കാരണം''.

''എ​െൻറ ഗ്രാമത്തിൽ ഒരു മൈതാനമുണ്ട്, അവിടെ ആദ്യത്തെ കുറച്ച് വർഷത്തെ ക്രിക്കറ്റ് മാറ്റിംഗ് വിക്കറ്റുകളിലാണ്​ കളിച്ചുകൊണ്ടിരുന്നത്​. പൽഗറിലെ പിച്ചിൽ അസമമായ ബൗൺസാണ്​, അതുകൊണ്ട്​ തന്നെ ബൗൺസ് കൈകാര്യം ചെയ്യാനുള്ള കഴിവ്​ സ്വാഭാവികമായും എന്നിലുണ്ട്​. അതേസമയം, ഇന്ത്യൻ ടീമിനൊപ്പം നെറ്റ്​സിൽ പതിവായി ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളെ നേരിട്ട്​ ശീലിച്ചു. അതിനാൽ പേസ്​ ബൗളർമാരെ മികച്ച രീതിയിൽ നേരിടാനും പരിശീലിച്ചു," -താക്കൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shardul ThakurAustralia v India
News Summary - Getting a seat in train requires skill facing fast bowlers is much easier Shardul
Next Story