Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സഞ്​ജു ആരുടെയും പിൻഗാമിയല്ല; തരൂരിനെ എതിർത്ത്​ ഗംഭീർ
cancel
Homechevron_rightSportschevron_rightCricketchevron_right'സഞ്​ജു ആരുടെയും...

'സഞ്​ജു ആരുടെയും പിൻഗാമിയല്ല'; തരൂരിനെ എതിർത്ത്​ ഗംഭീർ

text_fields
bookmark_border

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങിയതോടെ രാജസ്ഥാൻ റോയൽസിൻെറ മലയാളി താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നു . ആദ്യമത്സരത്തിലെ സഞ്​ജുവിെൻറ തകർപ്പൻ പ്രകടനത്തിനുപിന്നാലെ ട്വിറ്ററിൽ ഉടലെടുത്ത ചർച്ചകൾ പുതിയ തലത്തിലേക്ക്​ കടന്നിരിക്കുകയാണ്​.

സഞ്​ജുവിൻെറ ഉജ്ജ്വല പ്രകടനത്തിന്​ പിന്നാലെ ക്രിക്കറ്റ്​ പ്രേമിയായ ശശി തരൂർ എം.പി ട്വീറ്റ്​ ചെയ്​തത്​ ഇങ്ങന: ''എനിക്ക്​ സഞ്​ജുവിനെ പത്തുവർഷത്തിലേറെയായി അറിയാം. അവന്​ 14 വയസ്സുള്ളപ്പോൾ തന്നെ അവൻ അടുത്ത ധോണിയാണെന്ന്​ ഞാൻ പറഞ്ഞിരുന്നു. ആ പ്രവചനം സത്യമാകുന്ന ദിനം വന്നണഞ്ഞിരിക്കുകയാണ്​. ഐ.പി.എല്ലിലെ രണ്ട്​ വിസ്​മയകരമായ ഇന്നിങ്​സുകളിലൂടെ ഒരു ലോകോത്തര താരം വന്നിരിക്കുന്നു''.

തൊട്ടുപിന്നാലെ മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണറും പാർലമെൻറ്​ അംഗവുമായ ഗൗതം ഗംഭീറെത്തി. സഞ്​ജു അടുത്ത ധോണിയാകുമെന്ന തരൂരിൻെറ ട്വീറ്റ്​ ഗംഭീർ റീട്വീറ്റ്​ ചെയ്​തതിങ്ങനെ: ''സഞ്​ജു സാംസൺ അടുത്ത മറ്റാരുമാകേണ്ടതില്ല. അവൻ ഇന്ത്യൻ ക്രിക്കറ്റിൻെറ സഞ്​ജു സാംസൺ തന്നെ ആയാൽ മതി''.

സഞ്​ജുവിനെ മറ്റാരുമായും താരതമ്യപ്പെടുത്തരുതെന്നും അവ​ൻെറ ഏറ്റുവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും മലയാളിയുമായ ശ്രീശാന്തും രംഗത്തെത്തി.

നേരത്തേ ആദ്യമത്സരത്തിലെ പ്രകടനത്തിന്​ പിന്നാലെ സഞ്​ജു ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാനല്ല, ഏറ്റവും മികച്ച യുവ ബാറ്റ്​സ്​മാൻ തന്നെയാണെന്ന്​ ഗംഭീർ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju Samsonsanju samsonShashi TharoorIPL 2020
Next Story