Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജുവിനെ ഒഴിവാക്കിയത് കോച്ചിം​ഗ് കരിയറിലെ കടുത്ത തീരുമാനം; വൈഭവ് ഇനിയും കാത്തിരിക്കണം: ​ഗൗതം ​ഗംഭീ‌ർ

text_fields
bookmark_border
സഞ്ജുവിനെ ഒഴിവാക്കിയത് കോച്ചിം​ഗ് കരിയറിലെ കടുത്ത തീരുമാനം; വൈഭവ് ഇനിയും കാത്തിരിക്കണം: ​ഗൗതം ​ഗംഭീ‌ർ
cancel
camera_alt

സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി

ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയത് തൻ്റെ കോച്ചിം​​ഗ് കരിയറിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ. സ‍ഞ്ജു ലോകകപ്പിൽ പ്ലെയ‍ർ ഓഫ് ​ദി ടൂ‌‌‌ർണമെൻ്റായത് വെറുതെയല്ലെന്നും എന്നാൽ ചിലപ്പോൾ താരങ്ങളുടെ ഫോമും പരി​ഗണിക്കേണ്ടിവരുമെന്നും അ​ദ്ദേഹം പറഞ്ഞു. അഫ്​ഗാനിസ്താനെതിരെയുള്ള പരമ്പരയിൽ സ‍ഞ്ജു തുടർച്ചായ രണ്ട് അർധ സെ‍ഞ്ച്വറികൾ നേടിയതിന് പിന്നാലെയാണ് ​ഗംഭീറിൻ്റെ പ്രതികരണം.

ഒരു താരവും മൂന്നോ നാലോ പരാജയങ്ങൾ കൊണ്ട് പെട്ടെന്ന് മോശം കളിക്കാരായി മാറില്ലെന്നും ഒരു ലോകകപ്പിൽ നിന്ന് മറ്റൊന്നിലേക്ക് തോൽവികളില്ലാതെ മുന്നേറുകയും ലോകകപ്പ് നേടുകയും ചെയ്ത ഒരു ടീമാണിതെന്നും ​ഗംഭീർ വ്യക്തമാക്കി. വൈഭവിന്റെ കാര്യത്തിൽ അവൻ അവസരത്തിനായി കാത്തിരിക്കേണ്ടതുണ്ട്. അവൻ്റെ കഴിവുകളെ കുറിച്ചും അവന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്കറിയാം. എങ്കിലും, വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരാൾ ടീമിലുണ്ടാകുമ്പോൾ അയാൾക്ക് പുതുതായി വന്ന ഒരാളെക്കാൾ മുൻതൂക്കം ലഭിക്കുമെന്നും അ​​​ദ്ദേഹം കൂട്ടിച്ചേർത്തു.

2026 ലോകകപ്പിൽ തുടർച്ചായ മൂന്ന് അർധ സെഞ്ച്വറികൾ നേടി സഞ്ജു പ്ലെയർ ഓഫ് ടൂ‍‌ർണമെൻ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ, തുട‌‌ർന്നുവന്ന അയ‌ർലാൻഡ് - ഇം​ഗ്ലണ്ട് പരമ്പരകളിൽ വിക്കറ്റ് കീപ്പർക്ക് തിളങ്ങാൻ സാധിച്ചില്ല. അതോടെ ഇം​ഗ്ലണ്ട് പര്യടനത്തിനിടെ താരത്തിന് തൻ്റെ ഓപ്പണിങ് സ്ഥാനം കൗമാര താരം വൈഭവ് സൂര്യവംശിക്ക് കൈമാറേണ്ടിവന്നു. പിന്നാലെ സിംബാബ്വെ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായ താരം അഫ്​ഗാൻ പരമ്പരയിൽ തിരിച്ചെത്തുകയായിരുന്നു.

സ‍‍ഞ്ജു ആ​ദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെ​ങ്കിലും പിന്നീട് ഫോം വീണ്ടെടുത്തു. രണ്ടാം മത്സരത്തിൽ 22 പന്തിൽ 57 റൺസെടുത്തപ്പോൾ അവസാന ട്വൻ്റി20 യിൽ 35 പന്തിൽ 50 റൺസാണ് സ്കോർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson's exclusion was a tough decision; Vaibhav Sooryavanshi should wait: Gautam Gambhir
Next Story