Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാംഗുലിക്ക് ഹൃദയാഘാതം; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഗാംഗുലിക്ക് ഹൃദയാഘാതം; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്
cancel

ന്യൂഡല്‍ഹി: നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. വുഡ്ലാൻഡ്സ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചികിത്സക്കായി അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘമാണ് ഉള്ളത്.

"ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകൾ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെൻ്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-" സംഘത്തിൽ പെട്ട ഡോക്ടർ മനോജ് മൊണ്ടാൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story