Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും ബാറ്റെടുത്ത്​...

വീണ്ടും ബാറ്റെടുത്ത്​ അസ്​ഹറുദ്ദീനും സൗരവ്​ ഗാംഗുലിയും; തകർപ്പൻ പ്രകടനം

text_fields
bookmark_border
Gangulys Fifty In Vain As Jay Shahs Secretary XI Beat President XI In Friendly At Motera
cancel


അഹ്​മദാബാദ്​: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ മുൻ നായകന്മാരായ സൗരവ്​ ഗാംഗുലിയും മുഹമ്മദ്​ അസ്​ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ്​ ബാറ്റുമായി ക്രീസിലെത്തിയത്​ കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകർ. ബി.സി.സി.ഐ 89ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ്​ 12 ഓവർ സൗഹൃദ മത്സരം സംഘടിപ്പിച്ചത്​. അഹ്​മദാബാദിലെ മൊ​േട്ടറ സ്​റ്റേഡിയത്തിലായിരുന്നു ബോർഡ്​ മെമ്പർമാർ തമ്മിലുള്ള മത്സരം.

ജയ്​ ഷായുടെ നേതൃത്വത്തിലുള്ള സെക്രട്ടറി ഇലവനും സൗരവ്​ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പ്രസിഡന്‍റ്​ ഇലവനുമായിരുന്നു നേർക്കുനേർ ഏറ്റുമുട്ടിയത്​. അർധസെഞ്ചറിയുമായി ഗാംഗുലി തിളങ്ങിയെങ്കിലും ടീം തോറ്റു.

ആദ്യം ബാറ്റു ചെയ്​ത സെക്രട്ടറി ഇലവൻ മുൻ സൂപ്പർ താരം മുഹമ്മദ്​ അസ്​ഹറുദ്ദീന്‍റെയും( 22 പന്തിൽ 37), ജയദേവ്​ ഷായുടെയും(38) മികവിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പ്രസിഡന്‍സ്​ ഇലവനെ ക്യാപ്​റ്റർ സൗരവ്​ ഗാംഗുലി തന്നെ 53 റൺസുമായി മുന്നിൽ നിന്ന്​ നയിച്ചെങ്കിലും 28 റൺസിന്​ ടീം തോൽക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saurav ganguly
News Summary - Ganguly's Fifty In Vain As Jay Shah's Secretary XI Beat President XI In Friendly At Motera
Next Story