പ്രിട്ടോറിയ കാപിറ്റല്‍സ് പരിശീലകനായി ഗാംഗുലി
text_fieldsന്യൂഡല്‍ഹി: കളിക്കളത്തിൽനിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് ഭരണ തലപ്പത്തിരിക്കുകയും ഐ.പി.എല്ലിൽ വിവിധ ചുമതലകൾ വഹിക്കുകയും ചെയ്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആദ്യമായി പരിശീലകന്റെ കുപ്പായത്തിൽ.
ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ കാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചു. മുന്‍ ഇംഗ്ലണ്ട് താരം ജൊനാതന്‍ ട്രോട്ടിന്റെ പിന്‍ഗാമിയായാണ് ഗാംഗുലിയെത്തുന്നത്. എസ്.എ20 ടൂർണമെന്റിൽ ടീമിനെ 53കാരൻ പരിശീലിപ്പിക്കും.
2008ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ഗാംഗുലി, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി കാപിറ്റല്‍സിന്റെ മെന്ററായും ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2015ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെയും 2019ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും പ്രസിഡന്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

