Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന് ഗൗതം ഗംഭീർ

text_fields
bookmark_border
കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന് ഗൗതം ഗംഭീർ
cancel

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും പുറത്തും ഗില്ലിനെ സഹായിക്കാൻ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലുള്ള മുതിർന്ന താരങ്ങളുള്ളത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും ഗംഭീർ പറഞ്ഞു.

12 ഏകദിനങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ മാത്രമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് നേടാനായത്. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ നായകനെന്ന നിലയിൽ ഗില്ലിന്റെ പ്രകടനത്തിൽ ആശങ്കകളുയർന്നിരുന്നു. എന്നാൽ, സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ഗില്ലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഗംഭീർ രംഗത്തെത്തിയത്.

"ഏകദിനത്തിൽ രോഹിത്തിനെയും വിരാടിനെയും പോലെ സഹായിക്കാൻ ആളുകളുള്ളത് ഗില്ലിന്റെ ഭാഗ്യമാണ്. ഇന്ത്യൻ ടീമിൽ നിന്ന് ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു യുവ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം അത് കടുത്ത തീരുമാനവുമാണ്. പരിശീലകനും നായകനും ചെയ്യേണ്ടി വരുന്ന ഏറ്റവും ദുഷ്കരമായ ജോലി അതാണ്. എന്നാൽ ഗിൽ ഇതുവരെ അത്തരം തീരുമാനങ്ങൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. അവൻ എല്ലാ കാര്യങ്ങളും ശരിയായ രീതിയിലാണ് ചെയ്യുന്നത്," ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗംഭീറിന് കീഴിൽ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫിയും ടി20 ലോകകപ്പും നേടിയിരുന്നെങ്കിലും, ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകൾ സ്വന്തം നാട്ടിൽ പരാജയപ്പെട്ടിരുന്നു. പരിശീലകനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ചും ഗംഭീർ തുറന്നുപറഞ്ഞു.

"എന്റെ കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളും വിജയങ്ങളും സംഭവിച്ചിട്ടുണ്ട്. വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്," ഗംഭീർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gambhir Backs Captain Gill
Next Story