Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുൽദീപ് യാദവിന് അഞ്ചു...

കുൽദീപ് യാദവിന് അഞ്ചു വിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 106 റൺസ് ജയം; പരമ്പര സമനിലയിൽ

text_fields
bookmark_border
കുൽദീപ് യാദവിന് അഞ്ചു വിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 106 റൺസ് ജയം; പരമ്പര സമനിലയിൽ
cancel

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 106 റൺസിനാണ് പ്രൊട്ടീസുകാരെ തോൽപ്പിച്ചത്. ഇതോടെ പരമ്പര സമനിലയിൽ (1-1) പിരിഞ്ഞു.

നായകൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയും കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിങ്ങുമാണ് (അഞ്ച് വിക്കറ്റ്) ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 56 പ​ന്തി​ൽ 100 റ​ൺ​സെ​ടു​ത്ത സൂ​ര്യ​ക്കു പു​റ​മെ 41 പ​ന്തി​ൽ 60 റ​ൺ​സു​മാ​യി ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളും തകർത്തടിച്ചതോടെയാണ് ഇന്ത്യ 201 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്.

മറുപടി ബാറ്റങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 25 ഉം ഡോ​ണോ​വ​ൻ ഫെ​രേ​ര 12 ഉം മാത്രമാണ് രണ്ടക്കം കടന്ന ബാറ്റർമാർ. അഞ്ചു വിക്കറ്റെടുത്ത കുൽ ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മുകേഷ് കുമാർ, അർഷദീപ് സിങ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ജയ്സ്വാൾ തുടങ്ങിവെച്ചു, സൂര്യകുമാർ പൂർത്തിയാക്കി

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മ​ർ​ക്രം ഫീ​ൽ​ഡി​ങ് തി​ര​ഞ്ഞെ​ടു​ക്കുകയായിരുന്നു. ന​ന്നാ​യി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ ശു​ഭ്മ​ൻ ഗി​ല്ലി​ന് മൂ​ന്നാം ഓ​വ​റി​ൽ പി​ഴ​ച്ചു. ആ​ദ്യ ഓ​വ​റി​ൽ മൂ​ന്നു ബൗ​ണ്ട​റി​യ​ടി​ച്ച ഗി​ല്ലി​നെ (ആ​റു പ​ന്തി​ൽ 12) കേ​ശ​വ് മ​ഹാ​രാ​ജ് വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ തി​ല​ക് വ​ർ​മ​യെ മ​ർ​ക്രം പി​ടി​ച്ച് ഗോ​ൾ​ഡ​ൻ ഡ​ക്കാ​ക്കി മ​ട​ക്കി​യ​തോ​ടെ കേ​ശ​വി​ന് ഹാ​ട്രി​ക് ചാ​ൻ​സ്. മൂ​ന്ന് ഓ​വ​റി​ൽ ഇ​ന്ത്യ ര​ണ്ടി​ന് 30. അ​പ്ര​തീ​ക്ഷി​ത വി​ക്ക​റ്റ് വീ​ഴ്ച​ക​ളി​ൽ ടീം ​പ​ത​റി​യി​ല്ല. മ​റു​ത​ല​ക്ക​ൽ ക​ത്തി​ക്ക​യ​റി​യ ജ​യ്സ്വാ​ളി​നൊ​പ്പം ക്യാ​പ്റ്റ​ൻ സൂ​ര്യ​യും ചേ​ർ​ന്ന​തോ​ടെ ഇ​ന്ത്യ താ​ളം വീ​ണ്ടെ​ടു​ത്തു. ഇ​രു​വ​രും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും കൈ​കാ​ര്യം​ചെ​യ്ത​പ്പോ​ൾ അ​ഞ്ച് ഓ​വ​റി​ൽ 56ലെ​ത്തി. ഇ​ട​ക്കൊ​ന്ന് പ​തു​ക്കെ​യാ​യെ​ങ്കി​ലം വീ​ണ്ടും വെ​ടി​ക്കെ​ട്ട്.

ജ​യ്സ്വാ​ൾ 34ാം പ​ന്തി​ൽ അ​ർ​ധ​ശ​ത​കം കു​റി​ച്ചു. പി​ന്നെ സൂ​ര്യ​യു​ടെ കു​തി​പ്പ്. ആ​ൻ​ഡി​ൽ പെ​ഹ്ലു​ക് വാ​യോ എ​റി​ഞ്ഞ 13ാം ഓ​വ​റി​ൽ നാ​യ​ക​ന്റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത് മൂ​ന്നു സി​ക്സും ഒ​രു ഫോ​റും. അ​ടു​ത്ത ഓ​വ​റി​ൽ ജ​യ്സ്വാ​ളി​ന്റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു. ത​ബ്രൈ​സ് ഷം​സി​യു​ടെ പ​ന്തി​ൽ ജ​യ്സ്വാ​ളി​നെ ഹെ​ൻ​ഡ്രി​ക്സ് ക്യാ​ച്ചെ​ടു​ത്തു. 14 ഓ​വ​റി​ൽ ഇ​ന്ത്യ മൂ​ന്നി​ന് 141. 16ാം ഓ​വ​ർ എ​റി​ഞ്ഞ ന​ന്ദ്രെ ബ​ർ​ഗ​റി​ന് സൂ​ര്യ​യു​ടെ കൈ​യി​ൽ​നി​ന്ന് ക​ണ​ക്കി​നു കി​ട്ടി. ക്യാ​പ്റ്റ​ൻ സെ​ഞ്ച്വ​റി​ക്ക​രി​കി​ൽ നി​ൽ​ക്കെ 10 പ​ന്തി​ൽ 14 റ​ൺ​സെ​ടു​ത്ത റി​ങ്കു സി​ങ് 19ാം ഓ​വ​റി​ൽ സ്റ്റ​ബ്സി​ന് ക്യാ​ച്ച് സ​മ്മാ​നി​ച്ചു. ബ​ർ​ഗ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. നാ​ലി​ന് 187. അ​വ​സാ​ന ഓ​വ​റി​ലാ​യി​രു​ന്നു സൂ​ര്യ​യു​ടെ ശ​ത​കം. നേ​രി​ട്ട 55ാം പ​ന്തി​ൽ ലി​സാ​ഡ് വി​ല്യം​സി​നെ ഡ​ബ്ളെ​ടു​ത്ത് മൂ​ന്ന​ക്കം തി​ക​ച്ച സ്കൈ ​തൊ​ട്ട​ടു​ത്ത പ​ന്തി​ൽ മ​ട​ങ്ങി. ബ്രീ​സ്കെ​ക്ക് ക്യാ​ച്ച്. നാ​ലാം പ​ന്തി​ൽ ര​വീ​ന്ദ്ര ജ​ദേ​ജ (4) റ​ണ്ണൗ​ട്ട്. അ​ടു​ത്ത പ​ന്തി​ൽ ജി​തേ​ഷ് ശ​ർ​മ (4) ഹി​റ്റ് വി​ക്ക​റ്റാ​യി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം പൂർണമായും മഴയെടുത്തിരുന്നു. നിർണായകമായ രണ്ടാം മത്സരത്തിൽ റി​ങ്കു സി​ങ്ങി​ന്റെ​യും സൂ​ര്യ​കു​മാ​റി​ന്റെ​യും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ 19.3 ഓ​വ​റി​ൽ 180 റൺസ് വിജയ ലക്ഷ്യം ഇന്ത്യ ഉയർത്തിയിട്ടും ജയം കൈവിട്ടു. മ​ഴ​നി​യ​മ​പ്ര​കാ​രം പുതുക്കി നിശ്ചയിച്ച വിജയ ലക്ഷ്യം (15 ഓ​വ​റി​ൽ 152 ) ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaKuldeep YadavIndiasuryakumar yadav
News Summary - Four wickets for Kuldeep Yadav; India win by 106 runs against South Africa; Series tied
Next Story