Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ അംപയർ ആസാദ് റഊഫ് അന്തരിച്ചു

text_fields
bookmark_border
asad rauf 9856
cancel

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ എലൈറ്റ് പാനലിലെ മുൻ അംപയർ ആസാദ് റഊഫ് (66) അന്തരിച്ചു. പാക് സ്വദേശിയായ ആസാദ് റഊഫ് ലഹോറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 2006 മുതൽ 2013 വരെ ഐ.സി.സി എലൈറ്റ് പാനൽ അംഗമായിരുന്നു.

2000ലാണ് റഊഫ് ആദ്യ ഏകദിനത്തിൽ അംപയറാകുന്നത്. 2005ൽ ടെസ്റ്റ് അംപയറുമായി. 64 ടെസ്റ്റ്, 139 എകദിനം, 28 ട്വന്‍റി20, 11 വനിതാ ട്വന്‍റി20 മത്സരങ്ങളിൽ അംപയറായി മത്സരം നിയന്ത്രിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും അംപയറായിരുന്നു.


പാകിസ്താനിൽ നിന്നുള്ള ഏറ്റവും മികച്ച അംപയറായി വിശേഷിപ്പിക്കപ്പെടുന്ന റഊഫ്, നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാരനായും ഇറങ്ങിയിട്ടുണ്ട്. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3423 റൺസ് നേടി. 40 എ ലിസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Pakistani Umpire Asad Rauf Dies At 66
Next Story