Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൈബർ ലോകത്ത്​ മൈക്കൽ...

സൈബർ ലോകത്ത്​ മൈക്കൽ വോൺ ബ്ലോക്ക്​ ചെയ്യാൻ ആഗ്രഹിക്കുന്നത്​ ഈ മുൻ ഇന്ത്യൻ താരത്തെ

text_fields
bookmark_border
michael-vaughan
cancel

മുംബൈ: കഴിഞ്ഞ വർഷം ഇന്ത്യ ആസ്​ട്രേലിയയിൽ നടന്ന ​ടെസ്​റ്റ്​ പരമ്പരയിൽ ചരിത്ര വിജയം നേടിയതിന്​ പിന്നാലെ തുടങ്ങിയതാണ്​ മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോണും മുൻ ഇന്ത്യൻ ഓപണർ വസീം ജാഫറും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധം.

പരമ്പര ഓസീസ്​ 4-0ത്തിന്​ സ്വന്തമാക്കുമെന്നായിരുന്നു വോണി​െൻറ പ്രവചനം. എന്നാൽ നായകൻ കോഹ്​ലി പോലുമില്ലാതെ യ​ുവതാരനിരയടങ്ങിയ ഇന്ത്യ കംഗാരുക്കളെ അവരുടെ മണ്ണിൽ കെട്ടുകെട്ടിച്ച്​ ചരിത്രം രചിച്ചു. ആ സമയം വോണിനെ തേച്ചൊട്ടിച്ചതിൽ പ്രധാനിയായിരുന്നു ജാഫർ.

ശേഷം ഇംഗ്ലണ്ട്​ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള പോര്​ വർധിച്ചു. പിച്ചിനെയടക്കം വിമർശിച്ചുകൊണ്ടുള്ള വോണി​െൻറ ട്വീറ്റി​െൻറ മുനയൊടിക്കാൻ പലപ്പോഴും ജാഫർ മുന്നിലുണ്ടായിരുന്നു. ഇപ്പോൾ ഒരു വിഡിയോ അഭിമുഖത്തിൽ താൻ സോഷ്യൽ മീഡിയയിൽ ​ബ്ലോക്ക്​ ചെയ്യാൻആഗ്രഹിക്കുന്ന ക്രിക്കറ്റ്​ താരമാരെന്ന ചോദ്യത്തിന്​ വസീം ജാഫർ എന്നാണ്​ വോൺ ഉത്തരം നൽകിയത്​.

ഇപ്പോൾ വോണിന് തക്ക​ മറുപടിയുമായി വന്നിരിക്കുകയാണ്​ ജാഫർ. 'വോൺ എന്നെ ബ്ലോക്ക്​ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞ ഞാനും കൂട്ടുകാരും' -എന്ന കുറിപ്പോടെ 2007ൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ ടെസ്​റ്റ്​ പരമ്പര വിജയം ആഘോഷിക്കുന്ന ചിത്രമാണ്​ ജാഫർ പോസ്​റ്റ്​ ചെയ്​തത്​.

അതായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ഏക ടെസ്​റ്റ്​ പരമ്പര വിജയം. ഇന്ത്യ വിജയിച്ച മത്സരത്തിൽ അർധസെഞ്ച്വറിയുമായി ജാഫർ തിളങ്ങി. വോണായിരുന്നു അന്ന്​ ഇംഗ്ലീഷ്​ നായകൻ. ജാഫറി​െൻറ ട്വീറ്റ്​ ആരാധകർ ​കൊണ്ടാടി. ക്രിക്കറ്റ്​ മുഹൂർത്തങ്ങൾക്ക്​ യോജിക്കുന്ന തരത്തിൽ സരസമായ പോസ്​റ്റുകൾ പങ്കുവെക്കുന്ന ജാഫർ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediamichael vaughancricket
News Summary - former indian player Michael Vaughan Wants To Block on social media
Next Story