Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുൻ ഇന്ത്യൻ...

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താ​രം പാർഥിവ്​ പ​േട്ടലിന്‍റെ പിതാവ്​ അന്തരിച്ചു

text_fields
bookmark_border
Parthiv Patels father death
cancel

അഹ്​മദാബാദ്​: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം പാർഥിവ്​ പ​േട്ടലിന്‍റെ പിതാവ്​ അജയ്​ഭായ്​ ബിപിൻചന്ദ്ര പ​േട്ടൽ അന്തരിച്ചു. താരം തന്നെയാണ്​ സോഷ്യൽ മീഡിയയിലൂടെ പിതാവിന്‍റെ വിയോഗ വാർത്ത അറിയിച്ചത്​.

ബ്രെയിൻ ഹെമറേജ്​ ബാധിച്ചതിനെ തുടർന്ന്​ അഹ്​​മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019ൽ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനായി കളിക്കുന്ന വേളയിൽ പിതാവിനായി പ്രാർഥിക്കാൻ പാർഥിവ്​ ആരാധകരോട്​ അഭ്യർഥിച്ചിരുന്നു. ആ സീസണിൽ ആർ.സി.ബിയുടെ മൂന്നാമത്തെ റൺവേട്ടക്കാരനായിരുന്നു പാർഥിവ്​. ക്രിക്കറ്റ്​ താരങ്ങളായ പ്രഗ്യാൻ ഓജയും ആർ.പി. സിങ്ങും അനുശോചിച്ചു.

36കാരനായ താരം ചെന്നൈ സൂപ്പർകിങ്​സ്​, ഡെക്കാൻ ചർജേഴ്​സ്​, കൊച്ചി ടസ്​കേഴ്​സ്​, സൺറൈസേഴ്​സ്​ ഹൈദരാബാദ്​, മുംബൈ ഇന്ത്യൻസ്​ എന്നീ ടീമുക​െള ഐ.പി.എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്​.

ഇന്ത്യക്കായി 17ാം വയസിൽ ടെസ്റ്റ്​ അരങ്ങേറ്റം കുറിച്ച പാർഥിവ്​ 2020ലാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചത്​. 2002ൽ ട്രെന്‍റ്​ബ്രിജിൽ ഇംഗ്ലണ്ടിനെതിരെയായിര​ുന്നു അരങ്ങേറ്റം. 25 ടെസ്റ്റ്​, 38 ഏകദിനം, രണ്ട്​ ട്വന്‍റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parthiv Pateldeath
News Summary - Former Indian cricketer Parthiv Patel's father passes away
Next Story