Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെസ്റ്റിൻഡീസ് ഏകദിന, ട്വന്റി 20 പരിശീലകനായി മുൻ ക്യാപ്റ്റൻ
text_fieldsbookmark_border
വെസ്റ്റിൻഡീസ് ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായി മുൻ ക്യാപ്റ്റൻ ഡാരൻ സമ്മിയെ നിയമിച്ചു. ട്വന്റി 20 ലോകകപ്പിൽ നേരത്തെ പുറത്തായതിന് പുറമെ രാജിവെച്ച ഫിൽ സിമ്മൻസിന് പകരക്കാരനായാണ് 39കാരൻ എത്തുന്നത്. ടെസ്റ്റ് പരിശീലകനായി ആന്ധ്രെ കോളിയെയും നിയമിച്ചിട്ടുണ്ട്. ഈ വർഷം സിംബാബ്വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിൽ താൽക്കാലിക പരിശീലകനായിരുന്നു 48കാരനായ കോളി.
ആൾറൗണ്ടറായിരുന്ന ഡാരൻ സമ്മി 38 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 68 ട്വന്റി 20കളിലും വെസ്റ്റിൻഡീസിനായി ഇറങ്ങിയിട്ടുണ്ട്. 2021ൽ വിരമിച്ച അദ്ദേഹം കരീബിയൻ പ്രീമിയർ ലീഗിലും പാകിസ്താൻ സൂപർ ലീഗിലും പരിശീലകന്റെ വേഷമിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

