Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.സി.സി.ഐ മുന്‍ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

text_fields
bookmark_border
ബി.സി.സി.ഐ മുന്‍ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു
cancel

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുന്‍ സെക്രട്ടറി അമിതാഭ് ചൗധരി (58) അന്തരിച്ചു. ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഝാര്‍ഖണ്ഡ് പൊലീസില്‍ ഐ.ജി.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വിസ് കമീഷൻ ചെയര്‍മാനുമായിരുന്നു.

ബി.സി.സി.ഐയുടെ ജോ.സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റിവ് മാനേജറായും പ്രവര്‍ത്തിച്ചു. 2005ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റിവ് മാനേജറായിരുന്നു. നായകന്‍ സൗരവ് ഗാംഗുലിയും പരിശീലകന്‍ ഗ്രെഗ് ചാപ്പലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സമയത്ത് അമിതാഭും വാർത്തകളിൽ നിറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former BCCI Secretary Amitabh Chaudhary passed away
Next Story