Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ആ ഐ.പി.എൽ കാണിക്കൽ...

'ആ ഐ.പി.എൽ കാണിക്കൽ ഒന്ന്​ നിർത്തുമോ'; സ്​റ്റാർ സ്​പോർട്​സിനെതിരെ പ്രതിഷേധവുമായി ഐ.എസ്​.എൽ ഫാൻസ്​

text_fields
bookmark_border
ആ ഐ.പി.എൽ കാണിക്കൽ ഒന്ന്​ നിർത്തുമോ; സ്​റ്റാർ സ്​പോർട്​സിനെതിരെ പ്രതിഷേധവുമായി ഐ.എസ്​.എൽ ഫാൻസ്​
cancel

ന്യൂഡൽഹി: ഐ.പി.എൽ ക്രിക്കറ്റ്​ മേള കൊടിയിറങ്ങിയിട്ട്​ ഒരാഴ്​ചയായി. ഐ.എസ്​.എൽ ഫുട്​ബാൾ മത്സരങ്ങൾ 20ാം തീയതി മുതൽ കൊടിയേറാൻ പോകുകയാണ്​. എന്നാൽ രണ്ടി​േൻറയും സംപ്രേക്ഷണ അവകാശമുള്ള സ്​റ്റാർ സ്​പോർട്​സ്​ ഇതൊന്നും അറിഞ്ഞ മട്ടില്ല. ചാനലിൽ ഐ.പി.എൽ ഹൈലൈറ്റ്​സുകളും ഫേസ്​ബുക്​ പേജിൽ ക്രിക്കറ്റ്​ വാർത്തകളും ​യഥേഷ്​ടം തുടരുകയാണ്​.

ഇതോടെ സഹികെട്ട ഫുട്​ബാൾ ഫാൻസ്​ ഒടുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. ക്രിക്കറ്റ്​ വിശേഷങ്ങൾ നിർത്തി ഫുട്​ബാൾ കാണിക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ടാണ്​ പ്രതിഷേധം കനക്കുന്നത്​. സ്​റ്റാർ സ്പോർട്​സിൻെറ ഫേസ്​ബുക്ക്​ പേജിലാണ്​ കാര്യമായ പ്രതിഷേധം നടക്കുന്നത്​. സ്​റ്റാർ സ്​പോർട്​സിൻെറ പേരുമാറ്റി സ്​റ്റാർ ക്രിക്കറ്റ്​ ആക്കണമെന്നും നിരവധി പേർ കമൻറ്​ ചെയ്​തു.

നിരവധി പേർ പ്രതിഷേധവുമായി എത്തിയതോടെ ഐ.എസ്​.എൽ ഹൈലൈറ്റ്​സുകളും കാണിക്കുമെന്ന്​ സ്​റ്റാർ സ്​പോർട്​സ്​ ഉറപ്പുനൽകുന്നുണ്ട്​. ഐ.പി.എൽ കാഴ്​ചകൾക്ക്​ വലിയ പ്രേക്ഷകരുണ്ടെന്നത്​ തന്നെയാണ്​ സ്​റ്റാറിനെ വീണ്ടും വീണ്ടും കാണിക്കാൻ പ്രേരിപ്പിക്കുന്നത്​. ഈ വർഷത്തെ ഐ.പി.എല്ലിൽ നിന്നും സ്​റ്റാർ ഇന്ത്യ പരസ്യവരുമാനത്തിലൂടെ മാത്രം 2500 ​കോടി നേടി. ​ടെലിവിഷൻ പരസ്യത്തിൽനിന്നും 2250 കോടിയും ഹോട്ട്​സ്​റ്റാറിൽനിന്ന്​ 250 കോടിയോളവും പരസ്യവരുമാനം ലഭിച്ചതായാണ്​ വിവരം.

ടൂർണമെൻറ്​ ആരംഭിക്കുന്നതിന്​ മുമ്പ്​ 18 സ്​​േപാൺസർമാരുമായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാർ ഒപ്പിടുകയും ചെയ്​തിരുന്നു. 13 എയർ സ്​പോൺസർമാരുമായും സ്​റ്റാർ ഇന്ത്യ കരാറിൽ എത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Star sportsIPL 2020Isl 2020-21
Next Story