സഹതാരങ്ങളെ കുറിച്ച് വിരാട് കോഹ്‌ലി പറയുന്ന അഞ്ചു രഹസ്യങ്ങൾ
text_fieldsലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായ വിരാട് കോഹ്‌ലി. ക്രിക്കറ്റിന്‍റെ വിവിധ ഫോർമാറ്റുകളിൽ താരത്തിന്‍റെ പേരിലായി നിരവധി റെക്കോഡുകളുണ്ട്.
കോഹ്‌ലിയുടെ നായകത്വത്തിൽ രാജ്യത്തിനകത്തും പുറത്തും ഇന്ത്യൻ ടീം കുറിച്ച ചരിത്ര വിജയങ്ങളും നിരവധിയാണ്. എക്കാലത്തെയും മികച്ച ഇന്ത്യൻ നായകന്മാരിൽ ഒരാളാണ് കോഹ്‌ലി. താരം സമീപകാലത്ത് ഫോം കണ്ടെത്താനായി പാടുപെടുകയാണ്. താരത്തിന്‍റെ ഫോം ഇന്ത്യക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.
ഇന്ത്യയുടെ വിശ്വസ്ത ബാറ്ററുടെ ഫോമില്ലായ്മ ടീമിന്റെ ബാറ്റിങ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. കോഹ്‌ലിയുടെ ഫോമില്ലായ്മയെ വിമര്‍ശിച്ച് നിരവധി സീനിയർ താരങ്ങളും ഇതിനിടെ രംഗത്തുവന്നിരുന്നു. മുതിർന്ന ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാഗവും കോഹ്‌ലിക്കൊപ്പം കളിച്ചവരാണ്. കളിക്കളത്തിലും പുറത്തും വർഷങ്ങളായി അവരുമായി നല്ല ബന്ധമാണ് താരം പുലർത്തുന്നത്. പല അഭിമുഖങ്ങളിലും കോഹ്‌ലി തന്റെ സഹതാരങ്ങളെക്കുറിച്ച് സംസാരിക്കുകയും അവരെക്കുറിച്ചുള്ള കുറച്ച് രഹസ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സഹതാരങ്ങളിൽ മടിയൻ മുഹമ്മദ് ഷമി
സഹതാരങ്ങളിൽ ഏറ്റവും മടിയൻ ആരെന്ന ചോദ്യത്തിന് 'മുഹമ്മദ് ഷമി' എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും അദ്ദേഹം ധാരാളം കാര്യങ്ങൾ പറഞ്ഞു. സഹതാരങ്ങളെക്കുറിച്ചു ചില ചോദ്യങ്ങൾക്കിടെയാണ് കോഹ്‌ലിയുടെ മറുപടി. 'കോമഡി നൈറ്റ് വിത്ത് കപിൽ' എന്ന പരിപാടിയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ.
ഏത് സ്ഥലത്ത് കിടന്നാലും രോഹിത് ശർമ ഉറങ്ങും
രോഹിത് ശർമക്ക് ഏത് സ്ഥലത്ത് കിടന്നാലും ഉറങ്ങാനാകും. കൃത്യസമയത്ത് ഉറങ്ങിയാലും ഏറെ വൈകിയാണ് എഴുന്നേൽക്കുക.
ചേതേശ്വർ പൂജാര മതവിശ്വാസി
വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർക്കിടയിൽ നല്ല ബന്ധമാണ്, ഇന്ത്യക്കായി ഇരുവരും ചില അവിസ്മരണീയമായ കൂട്ടുകെട്ടുകളും കാഴ്ചവെച്ചിട്ടുണ്ട്. ആരാധകർക്ക് അറിയാവുന്നതുപോലെ, ചേതേശ്വർ പൂജാര ശാന്തനും മതവിശ്വാസിയുമാണെന്ന് കോഹ്‌ലി പറയുന്നു.
പൂജാര ദിവസവും അഞ്ചു തവണ പ്രാർഥിക്കാറുണ്ട്. ഭാര്യയുടെ പേര് പൂജയാണെന്നും പരിഹസിച്ചു.
പാണ്ഡ്യ ഇംഗ്ലീഷ് പാട്ടുകൾ കേൾക്കുന്നത് അർഥം മനസ്സിലാകാതെ
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയും കളിക്കളത്തിലും പുറത്തും മികച്ച ബന്ധത്തിലാണ്. കെ.എൽ. രാഹുലിനൊപ്പം അവർ ഒരുമിച്ച് കറങ്ങുന്നത് പലപ്പോഴും കാണാനാകും. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻഷിപ്പിന്റെ ഒരു എപ്പിസോഡിൽ വിരാട് കോഹ്‌ലി ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള രസകരമായ ഒരു രഹസ്യം വെളിപ്പെടുത്തി. ഓൾറൗണ്ടർ തന്റെ ഐപോഡിൽ ഇംഗ്ലീഷ് പാട്ടുകൾ കേൾക്കുന്നത് വരികൾ മനസ്സിലാകാതെയാണെന്നായിരുന്നു ആ രഹസ്യം.
കഥകളുണ്ടാക്കാൻ രവീന്ദ്ര ജദേജ മിടുക്കൻ
ഐ.സി.സി അണ്ടർ 19 ലോകകപ്പ് 2008 ടൂർണമെന്റിൽ വിരാട് കോഹ്‌ലിയുടെ കീഴിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചിരുന്നു. ആ വർഷം ഇന്ത്യൻ ടീം ചാമ്പ്യൻഷിപ്പും നേടി.
അതിനുശേഷം അവർ രാജ്യത്തിന് വേണ്ടി ഒരുപാട് മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. കോമഡി നൈറ്റ്‌സ് വിത്ത് കപിൽ എന്ന പരിപാടിയിൽ വിരാട് കോഹ്‌ലി പങ്കുവെച്ച രസകരമായ ഒരു കഥയിൽ, രവീന്ദ്ര ജദേജ എങ്ങനെയാണ് കഥകൾ മെനയുന്നതെന്ന് രസകരമായി കോഹ്‌ലി വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

