Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​പിന്നർമാരുടെ...

സ്​പിന്നർമാരുടെ മാത്രമല്ല പവർഹിറ്റർമാരുടെയും അഫ്​ഗാൻ; സ്കോട്​ലൻഡിനെതിരെ പറത്തിയത്​ അഞ്ച്​ പടുകൂറ്റൻ സിക്​സുകൾ

text_fields
bookmark_border
Najibullah Zadran
cancel
camera_altനജീബുല്ല സാദ്രാന്‍റെ ബാറ്റിങ്​

ഷാർജ: ട്വന്‍റി20 ലോകകപ്പ്​ സൂപ്പർ 12 പോരാട്ടത്തിൽ സ്​കോട്​ലൻഡിനെ തരിപ്പണമാക്കി അഫ്​ഗാനിസ്​താൻ ഉജ്വലമായി തുടങ്ങിയിരുന്നു. അഫ്​ഗാൻ സ്​പിന്നർമാരുടെ പ്രകടന മികവിനൊപ്പം തന്നെ എടുത്തപറയേണ്ടതാണ്​ ബാറ്റ്​സ്​മാൻമാരുടെ കൈക്കരുത്ത്​.

ഇന്നിങ്​സിൽ മൊത്തം 11 സിക്​സാണ്​ അഫ്​ഗാൻ ബാറ്റ്​സ്​മാൻമാർ പറത്തിയത്​. അതിൽ അഞ്ചും ടൂർണമെന്‍റിൽ ഇതുവരെയുള്ള ഏറ്റവും വലിയ സിക്​സറുകളാണ്​. 103 മീ. ദൂരത്തിലേക്ക്​ പന്ത്​ പറത്തിയ നജീബുല്ല സദ്​റാനാണ്​​ ഏറ്റവും വലിയ സിക്​സർ തന്‍റെ പേരിലാക്കിയത്​. 100 മീ. ദൂരം താണ്ടിയ​ മറ്റൊരു കൂറ്റൻ സിക്​സും കൂടി സദ്​റാൻ അടിച്ചു.

101മീ., 98 മീ. ദൂരം താണ്ടിയ പടുകൂറ്റൻ സിക്​സറുകളുമായി ഹസ്​റത്​ സാസായ്​യും സദ്രാനാണ്​ കൂറ്റനടിയുടെ കാര്യത്തിൽ സദ്രാന്​ തൊട്ടു പിന്നിലെത്തി​. 2007ൽ ബ്രെറ്റ്​ ലീക്കെതിരെ യുവരാജ്​ സിങ്​ നേടിയ 119 മീ. സിക്​സർ​ ഇവർ മറികടക്കുമോയെന്നാണ്​ ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്​.


സ്​പിന്നർമാരുടെ മാത്രമല്ല പവർഹിറ്റർമാരുടെയും അഫ്​ഗാൻ; ലോകകപ്പിൽ ഇതുവരെയുള്ള 5 കൂറ്റൻ സിക്​സുകളും അഫ്​ഗാൻ താരങ്ങളുടെ വകമാന്ത്രിക സ്​പിന്നുമായി മുജീബും റാഷിദും; സ്​കോട്​ലൻഡിനെ തരിപ്പണമാക്കി അഫ്​ഗാൻ പട

ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്​താൻ പൂണ്ടുവിളയാടിയപ്പോൾ ചെറുത്തുനിൽപ്പൊന്നുമില്ലാതെ സ്​കോട്​ലൻഡ്​ കീഴടങ്ങുകയായിരുന്നു. 20 ഓവറിൽ നാലു വിക്കറ്റ്​ നഷ്​ട​ത്തിൽ 190 റൺസെടുത്ത അഫ്​ഗാനിസ്​താനെതിരെ സ്​കോട്ടുകൾ വെറും 60 റൺസിന്​ പുറത്താകുകയായിരുന്നു.

അഞ്ചുവിക്കറ്റുമായി മുജീബ്​ റഹ്​മാനും നാലുവിക്കറ്റുമായി റാഷിദ്​ ഖാനും നടത്തിയ സ്​പിൻ എക്​സ്​പോക്ക്​ മുന്നിൽ സ്​കോട്​ലാൻഡിന്​ മറുപടിയൊന്നുമുണ്ടായിരുന്നില്ല. വിക്കറ്റ്​ നഷ്​ടപ്പെടാതെ 28 റൺസുമായി കുതിക്കുകയായിരുന്ന സ്​കോട്​ലൻഡിനെ ഒരോവറിൽ 3 വിക്കറ്റുകളുമായി മുജീബ്​ കടപുഴക്കുകയായിരുന്നു. മൂന്നു ബാറ്റ്​സ്​മാൻമാർ മാത്രം രണ്ടക്കം കടന്ന സ്​കോട്ലാൻഡ്​ നിരയിൽ അഞ്ചുപേർ പൂജ്യത്തിന്​ പുറത്തായി.

ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത അഫ്​ഗാൻ​ ഓപണർമാരായ ഹസ്​റത്തുല്ല സാസായ്​, മുഹമ്മദ്​ ഷഹ്​സാദ്​ എന്നിവരുടെ ചിറകേറി കുതിക്കുകയായിരുന്നു​. സ്​കോട്​ലൻഡ്​ ബൗളിങ്ങിനെ നിർദയം പിച്ചിച്ചീന്തിയ നജീബുല്ല സദ്​റാൻ അർധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ സാസായ്​ 44ഉം, റഹ്​മാനുല്ല ഗുർബസ്​ 46ഉം റ​ൺസെടുത്തു. അഞ്ചാമനായി എത്തിയ നബി നാലു പന്തിൽ 11 റൺസെടുത്തു. ഗുർബസ്​ നാല്​ സിക്​സറുകളുമായി സ്​കോട്​ലൻഡ്​ ബൗളിങ്ങി​െൻറ നെഞ്ചുപിളർത്തിയപ്പോൾ സദ്​റാൻ അഞ്ച്​ ഫോറും മൂന്ന്​ സിക്​സറും പറത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan cricketT20 World Cup 2021
News Summary - five biggest sixes of T20 World cup so far are from Afghanistan batters
Next Story