Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
12 വ​ർ​ഷത്തിനിടെ സെ​ഞ്ച്വ​റി​യി​ല്ലാ​ത്ത ആ​ദ്യ​വ​ർ​ഷം; കോ​ഹ്​​ലി​ക്കിത്​​ ക​ഷ്​​ട​കാ​ലം
cancel
Homechevron_rightSportschevron_rightCricketchevron_right12 വ​ർ​ഷത്തിനിടെ...

12 വ​ർ​ഷത്തിനിടെ സെ​ഞ്ച്വ​റി​യി​ല്ലാ​ത്ത ആ​ദ്യ​വ​ർ​ഷം; കോ​ഹ്​​ലി​ക്കിത്​​ ക​ഷ്​​ട​കാ​ലം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: മാ​ലോ​ക​രെ​ല്ലാം മ​റ​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന വ​ർ​ഷ​മാ​ണ്​ 2020. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ത​ട​ങ്ക​ലി​ൽ ജീ​വി​ച്ചു തീ​ർ​ത്ത ഒ​രു വ​ർ​ഷ​മെ​ന്ന നി​ല​യി​ലാ​വും അ​തെ​ണ്ണു​ക. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ക്രീ​സി​ലും ഇ​തു​ ദു​ര​ന്ത​വ​ർ​ഷ​മാ​ണ്. ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ശേ​ഷം 12 വ​ർ​ഷ​ത്തി​നി​ടെ കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന്​ സെ​ഞ്ച്വ​റി പി​റ​ക്കാ​ത്ത ആ​ദ്യ​വ​ർ​ഷം.

ക​ളി​ക​ൾ ഏ​റെ മു​ട​ങ്ങി​യെ​ന്ന ന്യാ​യ​മു​ണ്ടെ​ങ്കി​ലും ഐ.​പി.​എ​ൽ ഉ​ൾ​പ്പെ​ടെ ഒ​രു മ​ത്സ​ര​ങ്ങ​ളി​ലും കോ​ഹ്​​ലി​യു​ടെ ബാ​റ്റ്​ ശ​ത​കം തൊ​ട്ടി​ട്ടി​ല്ല. 2008ൽ ​ഏ​ക​ദി​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു ക​ല​ണ്ട​ർ വ​ർ​ഷം ക​ട​ന്നു​പോ​വു​ന്ന​ത്. ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​വും മു​മ്പ്​ ഇ​ന്ത്യ​ക്ക്​ ഒ​രു​ക​ളി കൂ​ടി​​യു​ണ്ടെ​ങ്കി​ലും അ​തി​നു​ കാ​ത്തി​രി​ക്കാ​തെ കോ​ഹ്​​ലി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണ്.

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റാ​യ ബോ​ക്​​സി​ങ്​ ഡേ ​മാ​ച്ചി​ന്​ കോ​ഹ്​​ലി​യു​ണ്ടാ​വി​ല്ല. ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ഏ​ഴ്​ മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല്​ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്ന​ക്കം ക​ട​ന്നി​ല്ല.

ഈ ​വ​ർ​ഷം 22 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​ണ്​ കോ​ഹ്​​ലി ക​ളി​ച്ച​ത്. ഏ​ഴ്​ അ​ർ​ധ​സെ​ഞ്ച്വ​റി​യും നേ​ടി. കോ​വി​ഡ്​ കാ​ര​ണം, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കെ​തി​രാ​യ പ​ര​മ്പ​ര​ക​ളും ട്വ​ൻ​റി20 ലോ​ക​ക​പ്പും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​ണ്​ മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണം.

അ​വ​സാ​ന മൂ​ന്നു​​വ​ർ​ഷ​െത്ത കോഹ്​ലിയുടെ പ്രകടനം
വ​ർ​ഷം മ​ത്സ​രം 100/50
2017 46 11/10
2018 37 11/13
2019 44 07/14
2020 22 00/07

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - First year without a century in 12 years; Kohli had a difficult time
Next Story