Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒന്നാം ടെസ്റ്റ്:...

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം

text_fields
bookmark_border
ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം
cancel
camera_alt

സെഞ്ച്വറി നേടിയ ജോ ​റൂ​ട്ട്

ലോർഡ്സ്: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം. 277 റൺസ് ലക്ഷ്യത്തിലേക്ക് നാലാം നാൾ അഞ്ചിന് 216ൽ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ ആദ്യ സെഷനിൽതന്നെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 279ലെത്തി.

ജോ റൂട്ടിന്റെ (115 നോട്ടൗട്ട്) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. സ്കോർ: ന്യൂസിലൻഡ് 132, 285, ഇംഗ്ലണ്ട് 141, അഞ്ചിന് 279. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കുന്ന 14ാമത് ബാറ്ററായി റൂട്ട്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂൺ 10 മുതൽ നോട്ടിങ്ഹാമിൽ നടക്കും.

Show Full Article
TAGS:cricketengland
News Summary - First Test: England win by five wickets
Next Story