Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹാട്രിക്കുമായി...

ഹാട്രിക്കുമായി റെക്കോഡ്​ ബുക്കിൽ ഇടംപിടിച്ച്​ ഹർഷൽ പ​േട്ടൽ

text_fields
bookmark_border
ഹാട്രിക്കുമായി റെക്കോഡ്​ ബുക്കിൽ ഇടംപിടിച്ച്​ ഹർഷൽ പ​േട്ടൽ
cancel

ദുബൈ: നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ റെക്കോഡ്​ ബുക്കിൽ തന്‍റെ പേര്​ എഴുതിച്ചേർത്തിരിക്കുകയാണ്​​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ബൗളർ ഹർഷൽ പ​േട്ടൽ. ഐ.പി.എൽ 2021 എഡിഷനിലെ ആദ്യ ഹാട്രിക്കാണ്​ താരം സ്വന്തമാക്കിയത്​.

ഹർദിക്​ പാണ്ഡ്യ, കീറൻ പൊള്ളാർഡ്​, രാഹുൽ ചഹർ എന്നിവരെ അടുത്തടു​ത്ത പന്തുകളിൽ പുറത്താക്കിയ ഹർഷലിന്‍റെ ഹാട്രിക്​ മികവിലാണ്​ ആർ.സി.ബി 54 റൺസിന്‍റെ മിന്നും ജയം സ്വന്തമാക്കിയത്​.

മത്സരത്തിന്‍റെ 17ാം ഓവറിലായിരുന്നു പ്രകടനം. ഓവറിലെ ആദ്യ പന്തിൽ ഹർഷലിന്‍റെ കട്ടർ ഉയർത്തിയടിച്ച ഹർദിക്​ വിരാട്​ കോഹ്​ലിക്ക്​ ക്യാച്​ സമ്മാനിച്ച്​ മടങ്ങി. രണ്ടാമത്തെ കട്ടറിൽ വീണത്​ കൂറ്റനടിക്കാരൻ പൊള്ളാർഡ്. കണക്കുകൂട്ടൽ പിഴച്ച പൊള്ളാർഡിന്‍റെ ലെഗ്​ സ്റ്റംപ്​ ഇളകുകയായിരുന്നു. ചഹർ എൽ.ബി.ഡബ്ല്യു ആയിട്ടാണ്​ മടങ്ങിയത്​. ഹർഷലിന്‍റെ ഹാട്രിക്​ പ്രകടനത്തോ​െ മുംബൈ 17ാം ഓവറിൽ എട്ടിന്​ 106 എന്ന നിലയിലായി.

ഐ.പി.എൽ ചരിത്രത്തിലെ 20ാമത്തെ ഹാട്രിക്കായിരുന്നു ഹർഷൽ സ്വന്തമാക്കിയത്​. 2019ൽ ആർ.സി.ബിക്കെതിരെ രാജസ്​ഥാൻ റോയൽസിന്‍റെ ശ്രേയസ്​ ഗോപാലാണ്​ അവസാനം ഹാട്രിക്​ സ്വന്തമാക്കിയിരുന്നത്​.

ഹാട്രിക്​ നേടുന്ന മൂന്നാമത്തെ ആർ.സി.ബി ബൗളറാണ്​ ഹർഷൽ. പ്രവീൺകുമാറും (vs രാജസ്​ഥാൻ റോയൽസ്​ -2010) സാമുവൽ ബദ്രിയുമാണ്​ (vs മുംബൈ ഇന്ത്യൻസ്​ -2017) എന്നിവരാണ്​ മുൻഗാമികൾ. നാലോവറിൽ 17 റൺസ്​ മാത്രം വഴങ്ങി നാല്​ വിക്കറ്റ്​ വീഴ്​ത്തിയാണ്​ ഹർഷൽ മത്സരം അവസാനിപ്പിച്ചത്​.

വെറ്ററർ ലെഗ്​സ്​പിന്നർ അമിത്​ മിശ്രയുടെ (3) പേരിലാണ്​ ഏറ്റവും കൂടുതൽ ഹാട്രിക്കുകളുള്ളത്​. ലീഗിൽ യുവരാജ്​ സിങ്​ രണ്ട്​ ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hat-trickHarshal PatelIPL 2021
News Summary - first hat-trick of IPL 2021 Harshal Patel etched his name in record books
Next Story