Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഞാനെല്ലാ റമദാൻ മാസവും...

ഞാനെല്ലാ റമദാൻ മാസവും ഒരു ദിവസം നോ​െമ്പടുക്കാറുണ്ട്​ -സനത്​ ജയസൂര്യ

text_fields
bookmark_border
ഞാനെല്ലാ റമദാൻ മാസവും ഒരു ദിവസം നോ​െമ്പടുക്കാറുണ്ട്​ -സനത്​ ജയസൂര്യ
cancel

കൊളംബൊ: എല്ലാ റമദാൻ മാസവും ഒരു ദിവസം ​നോ​െമ്പടുക്കുന്നത്​ തന്‍റെ രീതിയാണെന്ന്​​ ശ്രീലങ്കൻ ക്രിക്കറ്റ്​ ഇതിഹാസം സനത്​ ജയസൂര്യ. ശ്രീലങ്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ അസം അമീന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ്​ ജയസൂര്യ താൻ നേ​ാ​െമ്പടുക്കാറുണ്ടെന്ന്​ വെളിപ്പെടുത്തിയത്​.

അസം അമീൻ ജയസൂര്യയെ ട്വിറ്ററിൽ ടാഗ്​ ചെയ്​ത്​ ചോദിച്ചതിങ്ങനെ: നിങ്ങൾ ഇന്ന്​ നോ​െമ്പടുക്കുന്നുണ്ടെന്ന്​ കേട്ടു. 6:20 വരെ അതിജീവിച്ചുവെന്ന്​ പ്രതീക്ഷിക്കുന്നു.

ജയസൂര്യയുടെ മറുപടി ഇങ്ങനെ: ''അതെ, നല്ലൊരു ദിവസമായിരുന്നു. എല്ലാ വർഷവും പിന്തുടരുന്ന ഒരു പാരമ്പര്യമാണ്​ ഇക്കുറിയും ചെയ്​തത്​. ​നോമ്പുതുറക്കാൻ​ കഞ്ഞിയും ഈത്തപ്പഴവുമാണ്​ കഴിച്ചത്​''. ​


താൻ നോ​െമ്പടുക്കാറുണ്ടെന്ന വിവരം ജയസൂര്യ തന്‍റെ ഔദ്യോഗിക ഫേസ്​ബുക്​ പേജിലും പങ്കുവെച്ചിട്ടുണ്ട്​. താൻ നോ​െമ്പടുക്കാറുണ്ടെന്ന വിവരം മുമ്പ്​ ഒരു ടെലിവിഷൻ അഭിമുഖത്തിലും ജയസൂര്യ പറഞ്ഞിരുന്നു. ക്രിക്കറ്റ്​ കളിച്ചുതുടങ്ങുന്ന കാലത്ത്​ മുസ്​ലിം സുഹൃത്തുക്കളുടെ വീട്ടിൽ താമസിച്ചിരുന്നുവെന്നും അന്ന്​ അവർക്കുള്ളതിൽ നിന്നും ഒരുമാറ്റവും ഇപ്പോഴും തോന്നുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.

1989 മുതൽ 2011വരെ ലങ്കൻ ജഴ്​സിയിൽ കളത്തിലിറങ്ങിയ ജയസൂര്യ 445 ഏകദിനങ്ങളിലും 110 ടെസ്​റ്റുകളിലും ബാറ്റേന്തിയിട്ടുണ്ട്​​. ഏകദിനത്തിൽ 13430 റൺസും ടെസ്റ്റിൽ 6973 റൺസുമാണ്​ ജയസൂര്യയുടെ സമ്പാദ്യം. ഏകദിനത്തിൽ 323 വിക്കറ്റുകളും ജയസൂര്യയുടെ പേരിലുണ്ട്​. നേരത്തേ ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരങ്ങളായ കെയ്​ൻ വില്യംസണും ഡേവിഡ്​ വാർണറും റാഷിദ്​ ഖാനൊപ്പം നോ​െമ്പടുത്ത വിഡിയോ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilanka cricketSanath Jayasuriyaramadan
Next Story