Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെറുതേ ഒരു ക്യാപ്​റ്റൻ...

വെറുതേ ഒരു ക്യാപ്​റ്റൻ !

text_fields
bookmark_border
വെറുതേ ഒരു ക്യാപ്​റ്റൻ !
cancel

​ന്യൂഡൽഹി: ഇംഗ്ലണ്ടിന്​ ലോകകപ്പ്​ കിരീടം സമ്മാനിച്ച ഒയിൻ മോർഗനെപ്പോലൊരു താരമുണ്ടായിട്ടും ശരാശരിക്കാരനായ ദിനേഷ്​ കാർത്തികിന്​ ക്യാപ്​റ്റൻസി നൽകിയ കൊൽക്കത്ത ടീം തന്ത്രമാണ്​ ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്​. മാച്ച്​ വിന്നിങ്​ ഇന്നിങ്​സുകൾക്കും ബിഗ്​ ഹിറ്റുകൾക്കും പേരുകേട്ട ഇംഗ്ലീഷ്​ നായകനെ ക്രീസിലെത്തിക്കുന്നതിലും ബാറ്റിങ്​ ഒാർഡറിലും ബൗളിങ്​ സ്​പെൽ നിർണയിക്കുന്നതിലുമായി അടിമുടി പിഴക്കു​േമ്പാഴും കാർത്തികിൽ തന്നെയാണ്​ ടീം മാനേജ്​മെൻറി​െൻറ വിശ്വാസം.

ഏറ്റവും ഒടുവിൽ ​ഡൽഹിക്കെതിരെ 228 റൺസ്​ ലക്ഷ്യമിട്ടിറങ്ങിയ മത്സരത്തിൽ ഒയിൻ മോർഗൻ നാലോ അഞ്ചോ നമ്പറിൽ ക്രീസിൽ എത്തിയിരുന്നെങ്കിൽ ഫലം ​മറ്റൊന്നായേനെയെന്ന്​ വിശ്വസിക്കുന്നവരാണ്​ അധികവും. ആറാം നമ്പറിലെത്തിയിട്ടും മോർഗനും രാഹു​ൽ ത്രിപാഠിയും അടിച്ചു കളിച്ചതിനാൽ തോൽവിയുടെ ഭാരം 18 റൺസിൽ ഒതുങ്ങി.

13ാം ഒാവറിൽ​ മോർഗൻ ക്രീസിലെത്തു​േമ്പാൾ അഞ്ചിന്​ 118 റൺസ്​ എന്ന നിലയിലായിരുന്നു ടീം. ഒരറ്റത്ത്​ വിക്കറ്റ്​ വീഴു​േമ്പാഴും അദ്ദേഹം ആഞ്ഞുവീശി. 18 പന്തിൽ അഞ്ച്​ സിക്​സുമായി 44 റൺസ്​. രാഹുൽ ത്രിപാഠിക്കൊപ്പം ഏഴാം വിക്കറ്റിൽ 78 റൺസ്​ നേടി. സീസണിലെ നാലു കളിയിൽ 16, 42*, 34*, 44 എന്നിങ്ങനെയാണ്​ മോർഗ​െൻറ സ്​കോർ. അതേസമയം, അഞ്ചാം നമ്പറിലെത്തുന്ന ക്യാപ്​റ്റൻ കാർത്തിക്​ നാല്​ കളിയിൽ നേടിയത്​ 37 റൺസ്​ മാത്രം (30, 0, 1, 6).

ശ​ുഭ്​മാൻ ഗിൽ, സുനിൽ നരെയ്​ൻ, നിതീഷ്​ റാണ, ആന്ദ്രെ റസൽ, മോർഗൻ എന്നീ മികച്ച ബാറ്റ്​സ്​മാൻമാരും പാറ്റ്​ കമ്മിൻസ്​, നാഗർകോട്ടി, ശിവം മാവി തുടങ്ങി മികച്ച ബൗളർമാരുമുള്ള ടീമിന്​ വിജയാവേശം പകരുന്ന ക്യാപ്​റ്റനല്ല കാർത്തി​ക്​ എന്നാണ്​ വിമർശനം. കഴിഞ്ഞ സീസണിലും കാർത്തികിനു കീഴിൽ ടീം ​േപ്ല ഒാഫ്​ യോഗ്യത നേടിയില്ല. ഇക്കുറി പിഴവ്​ നേര​േത്ത തിരുത്തിയാൽ കൊൽക്കത്തക്ക്​ ദുഃഖിക്കേണ്ടിവരില്ല.

  • ''ഡൽഹിക്കെതിരെ കാർത്തികി​െൻറ തീരുമാനങ്ങൾ തെറ്റായിപ്പോയി. 19ാം ഒാവർ വരുൺ ചക്രവർത്തിക്ക്​ നൽകിയതും ബാറ്റിങ്​ ഒാർഡറിൽ മോർഗനെ ആറാമതാക്കി യതും പിഴവാണ്​''

-ഗൗതം ഗംഭീർ

  • ''കൊൽക്കത്തയെ മോർഗൻ നയിക്കണമെന്ന്​ തോന്നുന്നു. ലോകചാമ്പ്യൻ ക്യാപ്​റ്റന്​ ​െഎ.പി.എൽ ടീമിനെയും നയിക്കാൻ കഴിയും. രോഹിതിനെയും ധോണിയെയും വിരാടിനെയും പോലെ മുന്നിൽനിന്ന്​ നയിക്കാൻ ശേഷിയുള്ള ക്യാപ്​റ്റനെയാണ്​ കൊൽക്കത്തക്ക്​ വേണ്ടത്​''

-എസ്​. ശ്രീശാന്ത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinesh karthikIPL 2020
Next Story