Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഹങ്കാരത്തിന്​​ കിട്ടിയ തിരിച്ചടി; പന്തി​െൻറ വെംബ്ലിയിലെ ചിത്രം കുത്തിപ്പൊക്കി വിമർശനവുമായി​ ആരാധകർ
cancel
Homechevron_rightSportschevron_rightCricketchevron_rightഅഹങ്കാരത്തിന്​​...

അഹങ്കാരത്തിന്​​ കിട്ടിയ തിരിച്ചടി; പന്തി​െൻറ വെംബ്ലിയിലെ ചിത്രം കുത്തിപ്പൊക്കി വിമർശനവുമായി​ ആരാധകർ

text_fields
bookmark_border

അഞ്ച്​ ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽ ആശങ്കപ പടർത്തി ഇന്ത്യയുടെ വിക്കറ്റ്​കീപ്പർ ബാറ്റ്​സ്​മാൻ ഋഷഭ്​ പന്തിന്​ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്​. എട്ട്​ ദിവസം മുമ്പാണ്​ താരം​ കോവിഡ്​ പോസിറ്റീവായതെന്നാണ്​ സൂചന. ​ഐസൊലേഷനിലായതിനാൽ കളിക്ക്​ മുന്നോടിയായി ഡർഹാമിലേക്ക്​ പോകുന്ന സഹതാരങ്ങൾക്കൊപ്പം പന്ത്​ ചേർന്നേ​ക്കില്ല.

അതേസമയം, പരമ്പരക്ക്​ മുന്നോടിയായുള്ള ഇടവേള ലണ്ടനിൽ മാസ്​ക്​ പോലും ധരിക്കാതെ ആഘോഷിച്ചതാണ്​ പന്തിന്​ തിരിച്ചടിയായത്​. യൂറോ കപ്പിൽ ജർമനി-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ​ മത്സരം നടക്കവേ, വെംബ്ലി സ്‌റ്റേഡിയത്തില്‍ സുഹൃത്തുക്കൾക്കൊപ്പം പന്തുണ്ടായിരുന്നു. മാസ്​ക്​ ധരിക്കാതെ അവർക്കൊപ്പം ഫോ​േട്ടാക്ക്​ പോസ്​ ചെയ്​തത്​ താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്​തു. ചിത്രം വൈറലായതോടെ കോവിഡ്​ കാലത്തെ താരത്തി​െൻറ​ അശ്രദ്ധമായ പെരുമാറ്റത്തെ ശക്​തമായി വിമർശിച്ച്​ നിരവധി പേർ എത്തിയിരുന്നു.

പതിനായിരക്കണക്കിന്​ ആളുകൾ എത്തുന്ന സ്‌റ്റേഡിയത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലും പാലിക്കാതെ പോയത്​ അപകടം വിളിച്ചുവരുത്തലാണെന്നായിരുന്നു അന്ന്​ കമൻറ്​ ബോക്​സുകളിൽ വന്ന വിമർശനങ്ങൾ. മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ട ചിലർ, താരത്തെ റോൾ മോഡലാക്കിയ ഫാൻസിന്​ ഇതിലൂടെ പന്ത്​ എന്ത്​ സന്ദേശമാണ്​ നൽകുന്നതെന്നും ചോദിച്ചു.​

പന്തിന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ പഴയ ചിത്രം കുത്തിപ്പൊക്കി 'അന്നേ പറഞ്ഞതല്ലേ' എന്ന തരത്തിലുള്ള കമൻറുകളുമായി താരത്തി​െൻറ ഫാൻസ്​ തന്നെ രംഗത്തെത്തി. ശ്രദ്ധക്കുറവിനും അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയെന്നാണ് മറ്റൊരു കമൻറ്​. 'യൂറോ കപ്പ് വീട്ടിലേക്കു വരുന്നു' എന്ന ഇംഗ്ലിഷുകാരുടെ വാചകം പരിഷ്കരിച്ച്, 'പന്ത് വീട്ടിലേക്കു വരുന്നു' എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ.

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയെയും ട്രോളൻമാർ വിട്ടില്ല. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരം കാണാന്‍ പോയതി​െൻറ ചിത്രമായിരുന്നു അദ്ദേഹം മുമ്പ്​ പങ്കുവെച്ചിരുന്നത്​. കൂളിങ് ഗ്ലാസ്​ ധരിച്ച്​ മാസ്‌ക് ഇല്ലാതെയുള്ള രവി ശാസ്ത്രിയുടെ ചിത്രങ്ങളായിരുന്നു നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്​. പന്തിന്​ കോവിഡ്​ പോസിറ്റീവായതോടെ കോച്ചിനെതിരെയും ശക്​തമായ വിമര്‍ശനമാണ്​ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrollsRishabh Pant
News Summary - fans troll rishabh pant
Next Story