Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ജഴ്​സിയെങ്കിലും...

'ജഴ്​സിയെങ്കിലും കൊടുത്തേക്കണേ'; പാകിസ്​താൻ ലീഗിൽ റഥർഫോർഡ്​ കളിക്കാനെത്തിയത്​ മുംബൈ ഇന്ത്യൻസ്​ കിറ്റുമായി

text_fields
bookmark_border
ജഴ്​സിയെങ്കിലും കൊടുത്തേക്കണേ; പാകിസ്​താൻ ലീഗിൽ റഥർഫോർഡ്​ കളിക്കാനെത്തിയത്​ മുംബൈ ഇന്ത്യൻസ്​ കിറ്റുമായി
cancel

ഇസ്​ലാമാബാദ്​: ഐ.പി.എൽ തീർന്നയു​ടനെ മുംബൈ ഇന്ത്യൻസ്​ താരം ഷെർഫൈൻ റഥർഫോർഡ്​ യു.എ.ഇയിൽ നിന്നും പറന്നിറങ്ങിയത്​ പാകിസ്​താൻ സൂപ്പർ ലീഗിലേക്കാണ്​. തൊട്ടുപിന്നാലെ ട്രോൾ മഴയുമെത്തി.

പാകിസ്​താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്​സിനായാണ്​ റഥർഫോർഡ്​ കളിക്കുന്നത്​. താരം എത്തിയതായി അറിയിച്ച്​ കറാച്ചി കിങ്​സ്​ പുറത്തുവിട്ട ചിത്രത്തിൽ റഥർ ഫോർഡ്​ ധരിച്ചിരുന്നത്​ മുംബൈ ഇന്ത്യൻസിൻെറ ജാക്കറ്റും മാസ്​കുമായിരുന്നു. ഇതിന്​ പിന്നാലെ കറാച്ചി കിങ്​സിന്​ നേരെ ​ട്രോളുകളുടെ കു​ത്തൊഴുക്കായിരുന്നു. താരത്തിന്​ ജഴ്​സിയെങ്കിലും കൊടുക്കണമെന്ന്​ നിരവധി പേർ കമൻറ്​ ചെയ്​തു.

മുൽത്താൻ സുൽത്താനെതിരെ സൂപ്പർ ഓവറിലേക്ക്​ നീണ്ട മത്സരത്തിൽ കറാച്ചിയെ വിജയത്തിലെത്തിക്കുന്നതിൽ റഥർഫോർഡ്​ നിർണായക പങ്കുവഹിച്ചിരുന്നു. പക്ഷേ മത്സരത്തിൽ റഥർഫോർഡ്​ അണിഞ്ഞത്​ മുംബൈ ഇന്ത്യൻസിൻെറ ഗ്ലൗസ്​ ആണെന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

വെസ്​റ്റിൻഡീസിൽ നിന്നുള്ള 22 കാരനായ റഥർഫോർഡിന്​​ ഇക്കുറി ഐ.പി.എൽ സീസണിൽ കളത്തിലിറങ്ങാനായിരുന്നില്ല. ബെഞ്ചിലിരിക്കാനായിരുന്നു താരത്തിൻെറ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai IndiansSherfane RutherfordKarachi Kings
News Summary - Fans surprised as Sherfane Rutherford arrives to play for Karachi Kings in Mumbai Indians kit
Next Story