Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദാദയെ പോലെയാകാൻ​...

ദാദയെ പോലെയാകാൻ​ ഇടംകൈയ്യൻ ബാറ്ററായ വെങ്കിടേഷ്​ അയ്യർ; കെ.കെ.ആറിലെത്തിയത്​ സ്വപ്​നസാക്ഷാത്​കാരമെന്ന്​ ​​

text_fields
bookmark_border
venkatesh iyer
cancel

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ എന്നത്​ അവസരങ്ങളുടെ ജാലകമാണ്​. കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത്​ പടികൾ കയറിപ്പോയ ഒത്തിരി താരങ്ങളുടെ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്​. ഐ.പി.എൽ 2021 എഡിഷന്‍റെ രണ്ടാം ഭാഗം യു.എ.ഇയിൽ അരങ്ങേറു​േമ്പാൾ കിട്ടിയ അവസരങ്ങൾ മുതലെടു​ക്കുന്ന ഒരുതാരത്തെ അഭിനന്ദിക്കുകയാണ്​ ഏവരും. ഓപണിങ്​ ബാറ്റ്​സ്​മാനായി സ്​ഥാനക്കയറ്റം കിട്ടിയതിന്​ പിന്നാലെ നിർഭയമായ ബാറ്റിങ്​ശൈലികൊണ്ട്​ ഏവരുടെയും ശ്രദ്ധ കവർന്ന വെങ്കിടേഷ്​ അയ്യരെ കുറിച്ചാണ്​ പറഞ്ഞ്​ വരുന്നത്​.

വ്യാഴാഴ്ച നിലവി​ലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ഏഴുവിക്കറ്റിന്​ തകർത്തപ്പോൾ അർധസെഞ്ച്വറിയുമായി വെങ്കി കളംനിറഞ്ഞാടിയിരുന്നു. ഇപ്പോൾ താൻ റോൾ മോഡലാക്കിയ താരം മറ്റാരുമല്ല മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലിയാണെന്ന്​ തുറന്ന്​ പറയുകയാണ്​ താരം.

'സൗരവ്​ ഗാംഗുലി നായകനായിരുന്ന ടീമായതിനാൽ തന്നെ കെ.കെ.ആറിന്​ വേണ്ടി ആദ്യം കളിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. എന്നെ ടീമിലെടുത്തപ്പോൾ അത്​ സ്വപ്​ന സാക്ഷാത്​കാരമായി. എന്നെ എല്ലാവരും നന്നായി സ്വീകരിച്ചു. സമ്മാനങ്ങൾ ലഭിച്ചു. ഞാൻ ദാദയു​െട വലിയ ഫാൻ ആണ്​. അദ്ദേഹത്തിന്​ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന്​ ആരാധകരുണ്ട്​. ഞാനും അതിൽ ഒരാളാണ്​. എന്‍റെ ബാറ്റിങ്ങിൽ അദ്ദേഹം വലിയ സ്വധീനം ചെലുത്തിയിട്ടുണ്ട്' -ഐ.പി.എൽടി20.കോമിൽ പങ്കു​വെച്ച വിഡിയോയിൽ വെങ്കി സഹതാരം രാഹുൽ ത്രിപാഠിയോട്​ പറഞ്ഞു.

'തുടക്കകാലത്ത്​ ഞാൻ വം​ൈകയ്യൻ ബാറ്റർ ആയിരുന്നു. എനിക്ക്​ ദാദയെ അതേ പടി പകർത്തേണ്ടിയിരുന്നു. അദ്ദേഹം എങ്ങനെയാണോ സിക്​സ്​ അടിക്കുന്നതെന്നും ബാറ്റ്​ ചെയ്യുന്നതെന്നും ഞാൻ നോക്കി പഠിച്ചു. അറിയാതെ അദ്ദേഹം എന്‍റെ ബാറ്റിങ്ങിൽ വലിയ ​പങ്കുവഹിച്ചിട്ടുണ്ട്​. ഞാൻ അവസരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. എനിക്കറിയാം അവസരങ്ങൾ എന്നെ തേടിയെത്തുമെന്ന്​' -വെങ്കി പറഞ്ഞു.

നേരത്തെ ക്വിന്‍റൺ ഡികോക്കിന്‍റെ മികവിൽ ആദ്യം ബാറ്റുചെയ്​ത മുംബൈ ആറുവിക്കറ്റിന്​ 155 റൺസ്​ ചേർത്തു. ത്രിപാഠിയുടെയും (42 പന്തിൽ 74 നോട്ടൗട്ട്​) വെങ്കിയുടെയും (30 പന്തിൽ 53) വെടിക്കെട്ട്​ ബാറ്റിങ്​ മികവിൽ 15.1ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്​സിനെതിരെയാണ്​ കൊൽക്കത്തയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulykolkata knight ridersIPL 2021venkatesh iyer
News Summary - fan boy venkatesh iyer turned to left hander to replicate sourav ganguly
Next Story