Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റെക്കോഡിട്ട്​ കുതിച്ച ഫഖർ സമാനെ വീഴ്​ത്തി​ ഡീ കോക്കിന്‍റെ ചതിപ്രയോഗം; അങ്ങനെയൊക്കെ ചെയ്യാമോയെന്ന്​ ആരാധകർ
cancel
Homechevron_rightSportschevron_rightCricketchevron_rightറെക്കോഡിട്ട്​ കുതിച്ച...

റെക്കോഡിട്ട്​ കുതിച്ച ഫഖർ സമാനെ വീഴ്​ത്തി​ ഡീ കോക്കിന്‍റെ 'ചതിപ്രയോഗം'; അങ്ങനെയൊക്കെ ചെയ്യാമോയെന്ന്​ ആരാധകർ

text_fields
bookmark_border


ജൊഹാനസ്​ബർഗ്​: പ്രോട്ടീസ്​ ബൗളിങ്ങിന്‍റെ മുനയൊടിച്ച്​ മനോഹര ബാറ്റിങ്ങുമായി അതിവേഗം ഇരട്ട സെഞ്ച്വറിയിലേക്കും ടീമിന്‍റെ സ്വപ്​നതുല്യമായ വിജയത്തിലേക്കും​ ഒറ്റക്കു കുതിച്ച പാക്​ ബാറ്റ്​സ്​മാൻ ഫഖർ സമാനെ 'വ്യാജ ഫീൽഡിങ്ങി'ൽ പുറത്താക്കി ദക്ഷിണാഫ്രിക്കൻ വിക്കറ്റ്​ കീപർ ക്വിന്‍റൺ ഡി കോക്കിന്‍റെ ചതിപ്രയോഗത്തി​നു പിന്നാലെ ക്രിക്കറ്റ്​ ലോകം.

പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്​ത ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 342 റൺസ്​ എന്ന ലക്ഷ്യം പിടിക്കാൻ ഇറങ്ങിയ പാകിസ്​താനു വേണ്ടി അവസാനം വരെ മൈതാനത്തുനിന്ന ഓപണർ ഫഖർ സമാൻ 155 പന്ത്​ നേരിട്ട്​ 193 റൺസ്​ എടുത്തുനിൽക്കെ അവസാന ഓവറിലാണ്​ സംഭവം.

ആദ്യ പന്ത്​ അടിച്ചിട്ട ഫഖർ സമാൻ ഒരു റൺ പൂർത്തിയാക്കി രണ്ടാമത്തേതിനായി ഓടിയെത്തുന്നതിനിടെ ദക്ഷിണാഫ്രിക്കൻ കീപർ ഡി കോക്​ കബളിപ്പിക്കാനായി ഫഖർ സമാനോട്​ പിൻവശത്തേക്ക്​ കൈ കാണിക്കുകയായിരുന്നു. പന്ത്​ നോൺ സ്​​ട്രൈകിങ്​ എൻഡിലേക്ക്​ വരുന്നുവെന്നായിരുന്നു സൂചന. ഒന്നു പകച്ച്​ പിറകോട്ട്​ നോക്കിയ ഉടനാണ്​ താരം പന്ത്​ അടുത്തെത്തിയ വിവരം അറിയുന്നത്​. ഓടിപ്പിടിച്ച്​ ക്രീസ്​ തൊ​ട്ടെങ്കിലും അതിനു മു​െമ്പ ഡി കോക്ക്​ സ്റ്റമ്പ്​ പിഴുതിരുന്നു. അമ്പയർ ഔട്ട്​ വിധിച്ചതു കണ്ട്​ അപ്പീലിനൊന്നും നിൽക്കാതെ ഫഖർ സമാൻ മടങ്ങി. മത്സരം 17 റൺസിന്​ പാകിസ്​താൻ തോൽക്കുകയും​ ചെയ്​തു.

ക്രിക്കറ്റിൽ ഇനിയും ചർച്ച തീരാത്ത 'മങ്കാദിങ്​' പോലെ 'വ്യാജ ഫീൽഡിങ്ങും' ശരിയാണോ എന്നാണ്​ ഏറ്റവുമൊടുവിലെ ചർച്ച. അനായാസം രണ്ടാം റൺസ്​ പൂർത്തിയാക്കാമായിരുന്ന എതിർ താരത്തെ കബളിപ്പിച്ച്​ വിക്കറ്റ്​ കൈയിലാക്കുന്ന തന്ത്രം ശരിയല്ലെന്ന്​ വാദിക്കുന്നവരേറെ. അവസാന ഓവറിൽ 31 റൺസ്​ എന്ന ബാലികേറാമല പിന്നിടാൻ സാധ്യത വിദൂരത്തായിരിക്കെ അതുവേണ്ടിയിരുന്നില്ലെന്ന പറയുന്നവരാണ്​ കൂടുതൽ. പക്ഷേ, ഫഖർ സമാൻ അവസാന 48 പന്തിൽ 90 റൺസ്​ എടുത്തത്​ പരിഗണിച്ചാൽ ഈ 31 റൺസും അടിച്ചെടുത്തേക്കുമെന്ന്​ പ്രോട്ടീസ്​ ഭയന്നുകാണും എന്ന്​ ആശ്വസിക്കാമോ എന്നത്​ മറുവശത്തും.

ക്രിക്കറ്റ്​ നിയമങ്ങളുടെ എല്ലാമെല്ലാമായ മെരിൽബോൺ ക്രിക്കറ്റ്​ ക്ലബ്​ പറയുന്നത്​ പ്രകാരം ഡി കോക്​ ചെയ്​തത്​ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിന്​ അഞ്ചു റൺ അധികം നൽകാൻ വരെ അംപയർക്ക്​ അധികാരമുണ്ട്​. ഇതുപക്ഷേ, മുമ്പു നടന്ന മിക്ക സമാന സംഭവങ്ങളിലും പാലിക്കപ്പെട്ടിട്ടില്ല. 2017ൽ പന്തില്ലാതെ 'പന്തെറിഞ്ഞതിന്​' ആസ്​ട്രേലിയൻ താരം ലബൂഷെയ്​ന്​ ലഭിച്ച ശിക്ഷ മാത്രമാണ്​ അപവാദം.

ചേസ്​ ചെയ്യുന്ന ടീമിനായി ഏറ്റവും ഉയർന്ന വ്യക്​തിഗത സ്​കോർ എന്ന റെക്കോഡ്​ ഔട്ടാകും മുമ്പ്​ ഫഖർ സമാൻ സ്വന്തം പേരിൽ കുറിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quinton De kockFakhar ZamanRun Out
News Summary - Fakhar Zaman Run Out In Controversial Fashion In Last-Over Thriller. Watch
Next Story