ഐ.പി.എൽ 2022; മെഗാതാരലേലത്തിന് മുമ്പ് നിലവിലെ ടീമുകൾക്ക് നാലുതാരങ്ങളെ നിലനിർത്താമെന്ന്
text_fieldsന്യൂഡൽഹി: പുതുതായി രണ്ടു ടീമുകൾ വരുന്നതോടെ അടുത്ത സീസണോടെ ഇന്ത്യൻ പ്രീമിയർ ലീഗ് കൂടുതൽ വലുതാകുകയാണ്. പുതിയ ഫ്രാഞ്ചൈസികൾക്ക് ടീം ഒരുക്കുന്നതിനായി സീസണിന് മുന്നോടിയായി മെഗാ താരലേലം നടത്തുെമന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ ടീമുകൾക്ക് മെഗാ താരലേലത്തിന് മുമ്പ് നാല് താരങ്ങളെ നിലനിർത്താമെന്നാണ് പ്രമുഖ ക്രിക്കറ്റിങ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
ഈ സീസൺ ഐ.പി.എല്ലിന്റെ അവസാനത്തിൽ എട്ട് ഫ്രാഞ്ചൈസികളുടെ പ്രതിനിധികളുമായി ബി.സി.സി.ഐ നടത്തിയ ചർച്ചയിലാണ് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണത്തിൽ തീരുമാനമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മെഗാതാരലേലത്തിൽ 90 കോടി രൂപയാകും ഓരോ ടീമിനും ചെലവഴിക്കാനാകുക. ഇത് പിന്നീട് 95 കോടിയും100 കോടിയുമായി വർധിപ്പിക്കാം. താരങ്ങളെ നിലനിർത്തുേമ്പാൾ ലേലത്തിലിറക്കാവുന്ന തുകയിലും മാറ്റം വരും.
ലേലത്തിന് പുറത്തുള്ള ചില താരങ്ങളെ ടീമിലെത്തിക്കാൻ പുതിയ ടീമുകൾക്ക് ബി.സി.സി.ഐ അനുമതി നൽകിയതായി നിലവിലുള്ള ടീമുകെള അറിയിച്ചിട്ടുണ്ട്. അതേസമയം നാല് താരങ്ങളെ നിലനിർത്തുന്നതോടെ റൈറ്റ് ടു മാച്ച് ഓപ്ഷൻ അനുവദിക്കില്ലെന്ന് ബി.സി.സിഐ വ്യക്തമാക്കി.
താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. രണ്ട് ഫ്രാഞ്ചൈസികളുടെ വിൽപനക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും.
കോട്ടക് ഗ്രൂപ്പ്, അരവിന്ദോ ഫാർമ, ടോറന്റ് ഫാർമ, ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ബിർള ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവരാണ് നിലവിൽ ഐ.പി.എൽ ടീമിനായി രംഗത്തുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

