
വനിതാ ആഷസ് ടെസ്റ്റിൽ ആവേശകരമായ സമനില
text_fieldsആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലെ വനിതാ ആഷസ് ഏക ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകൾക്കും ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരം ആവേശകരമായ സമനിലയിൽ പിരിയുകയായിരുന്നു.
സ്കോർ: ആസ്ട്രേലിയ - 337/9 ഡിക്ലയർ, 216/7 ഡിക്ലയർ. ഇംഗ്ലണ്ട് - 297, 245/9
ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 257 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ, ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് മാത്രമാണ് എടുക്കാനായത്.
ഓപണർമാരായ ലോറൻ വിൻഫീൽഡ് ഹില്ലും ടാമി ബ്യൂമോണ്ടും ഒന്നാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തപ്പോൾ മാന്യമായ തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്.
അവസാന ദിനം പത്തോവർ ബാക്കിനിൽക്കെ ജയിക്കാൻ വേണ്ടിയിരുന്നത് 45 റൺസായിരുന്നു. എന്നാൽ, 26 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ വീഴ്ത്തി ആസ്ട്രേലിയ കളിയിലേക്ക് തിരിച്ചുവന്നു. പക്ഷെ, വാലറ്റത്ത് കേറ്റ് ക്രോസ് (12 പന്തിൽ ഒരു റൺസ്) പിടിച്ചുനിന്നതോടെ ആസ്ട്രേലിയ അർഹിച്ച വിജയം വഴുതിപ്പോയി.
സോഫിയ ഡക്ലി (45), നഥാലി സ്കിവര്‍(58), ഹീത്തര്‍ നൈറ്റ് (48), താമി ബ്യൂമോണ്ട് (36), ലൗറന്‍ വിന്‍ഫീൽഡ് ഹിൽ (33) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രധാന സ്കോറര്‍മാര്‍. ആസ്ട്രേലിയക്ക് വേണ്ടി അന്നാബെൽ സതർലാൻഡ് മൂന്ന് വിക്കറ്റുകൾ നേടി.
ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലെ ഏകദിന പരമ്പര ഫെബ്രുവരി മൂന്നിന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
