Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയൻ മുൻ...

ആസ്​ട്രേലിയൻ മുൻ സ്​പിന്നർ ആഷ്​ലി മല്ലെറ്റ്​ അന്തരിച്ചു

text_fields
bookmark_border
ashley mallett
cancel

അഡ്​ലെയ്​ഡ്​: ആസ്​ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓഫ്​ സ്​പിന്നർമാരിൽ ഒരാളായ ആഷ്​ലി മല്ലെറ്റ്​ അന്തരിച്ചു. 76 വയസ്സായിരുന്നു. വെള്ളിയാഴ്ച അഡ്​ലെയ്​ഡിൽ വെച്ചായിരുന്നു അന്ത്യം.

1969-70 സീസണിലെ ഇന്ത്യൻ പര്യടനത്തിൽ 28 വിക്കറ്റുകളാണ്​ സൗത്ത്​ ആസ്​ട്രേലിയക്കാരൻ എറിഞ്ഞു വീഴ്​ത്തിയത്​. ഓഫ്​ സ്​പിന്നറുടെ കരുത്തിൽ ബിൽ ലോറി നയിച്ച കംഗാരുപ്പട 3-1ന്​ ടെസ്റ്റ്​ പരമ്പര സ്വന്തമാക്കി.

1968 മുതൽ 1980 വരെ നീണ്ടു നിന്ന ക്രിക്കറ്റ്​ കരിയറിൽ 38 ടെസ്റ്റുകളിൽ നിന്നായി 132 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്​. കളിക്കുന്ന കാലത്ത്​ തന്നെ മാധ്യമപ്രവർത്തകനായി പേരെടുത്ത അദ്ദേഹം റൗഡി, സ്​പിൻ ഔട്ട്​ എന്നീ പുസ്​തകങ്ങളും രചിച്ചു. സഹതാരങ്ങളായിരുന്ന ഇയാൻ ചാപ്പൽ, ഡഗ്​ വാൾ​േട്ടഴ്​സ്​, ജെഫ്​ തോംസൺ എന്നിവരുടെ ജീവചരിത്രങ്ങൾക്ക്​ തൂലിക ചലിപ്പിച്ചതും ആഷ്​ലിയായിരുന്നു.

വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന അദ്ദേഹം മികച്ച സ്​പിൻ കോച്ചുമായും പേരെടുത്തു. ശ്രീലങ്കൻ സ്​പിന്നർ അജന്ത മെൻഡിസിന്‍റെ കരിയറിൽ ആഷ്​ലി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്​.

2001ൽ ഇന്ത്യ-ആസ്​ട്രേലിയ പരമ്പരക്ക്​ മുന്നോടിയായി ഹർഭജൻ ഓസീസിന്​ വൻഭീഷണിയാകുമെന്ന്​ ആഷ്​ലി പ്രവചിച്ചിരുന്നു. അന്ന്​ മൂന്ന്​ ടെസ്റ്റുകളിൽ നിന്ന്​ 32 വിക്കറ്റുകളാണ്​ ഹർഭജൻ അന്ന്​ സ്വന്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian Cricket TeamCricketer DiesAshley Mallett
News Summary - Ex-Australian off-spinner Ashley Mallett passes away
Next Story