Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാർത്തിക്കിനെ മാറ്റി...

കാർത്തിക്കിനെ മാറ്റി അയാളെ നായകനാക്കൂ...!! രോഷമടങ്ങാതെ കെ.കെ.ആർ ആരാധകർ

text_fields
bookmark_border
കാർത്തിക്കിനെ മാറ്റി അയാളെ നായകനാക്കൂ...!! രോഷമടങ്ങാതെ കെ.കെ.ആർ ആരാധകർ
cancel

ദുബായ്​: കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഇന്നലെ ഡൽഹി ക്യാപിറ്റലിനെതിരെ വമ്പൻ തോൽവിയാണ്​ ഏറ്റുവാങ്ങിയത്​. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നായകൻ ദിനേഷ്​ കാർത്തിക്കിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ ആരാധകർ ഉയർത്തുന്നത്​. കാർത്തിക്കിനെ നായകൻ സ്ഥാനത്ത്​ നിന്നും മാറ്റണമെന്നും ഡൽഹിക്കെതിരായ തോൽവിക്ക്​ കാരണം താരമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ ബാറ്റിങ്ങിലും പരാജയമായത്​ കാർത്തിക്കിന്​ തിരിച്ചടിയായി. ടീമിനെ നയിക്കുന്നതിൽ മികവ്​ പുലർത്താൻ താരത്തിന്​ കഴിയുന്നില്ലെന്നാണ്​ കെ.കെ.ആർ ആരാധകർ ആരോപിക്കുന്നത്​.

സീസണി​െൻറ തുടക്കം മുതൽ ഏറ്റവും കൂടുതൽ വിമര്‍ശനം ഉയരുന്നത്​ കെകെആറി​െൻറ ബാറ്റിങ് ഓഡറുമായി ബന്ധപ്പെട്ടാണ്​​. ഇന്നലെ നേരിട്ട തോൽവിക്ക്​ പിന്നാലെയും അത്​ ശക്​തമായി. ആന്ദ്രെ റസലിനെ നേരത്തെ ഇറക്കിയതും ഇയാന്‍ മോര്‍ഗനെ ആറാം നമ്പറില്‍ ഇറക്കിയതും കെകെആറിന് തിരിച്ചടിയായിരുന്നു. വമ്പനടി വേണ്ട സാഹചര്യത്തിൽ കാർത്തിക് അഞ്ചാം നമ്പറിൽ ഇറങ്ങിയതിനെയും ആരാധകർ രൂക്ഷമായി വിമർശിച്ചു.

നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ ഇറക്കാൻ കഴിയുന്ന കൂറ്റനടിക്കാരനായ മോർഗനെ വൈകി ഇറക്കിയതും കാർത്തിക്കിനെ മാറ്റാൻ ആരാധകർ കാരണമായി ചൂണ്ടിക്കാട്ടുന്നു. ആറാം നമ്പറിൽ ഇറങ്ങിയ മോർഗൻ മികച്ച ബാറ്റിങ്​ നടത്തി കളി കെ.കെ.ആറി​ന്​ അനുകൂലമാക്കുകയും ചെയ്​തിരുന്നു. ദിനേഷ്​ കാർത്തിക്കിനെ മാറ്റി ലോകകപ്പ്​ നേടിയ ടീമി​െൻറ നായകനായ മോർഗനെ ക്യാപ്​റ്റനാക്കണമെന്നാണ്​​ ഇപ്പോൾ ആരാധകരുടെ ആവശ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dinesh KarthikKKR
News Summary - Eoin Morgan Should Lead KKR, Not Dinesh Karthik says fans
Next Story