Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമോർഗൻ നയിച്ചു;...

മോർഗൻ നയിച്ചു; ഇംഗ്ലണ്ടിന്​ അഞ്ചുവിക്കറ്റ്​ ജയം

text_fields
bookmark_border
മോർഗൻ നയിച്ചു; ഇംഗ്ലണ്ടിന്​ അഞ്ചുവിക്കറ്റ്​ ജയം
cancel

മാഞ്ചസ്​റ്റർ: ക്യാപ്​റ്റൻ ഓയിൻ മോർഗൻ (33 പന്തിൽ 66) മുന്നിൽ നിന്ന്​ നയിച്ചതോടെ പാകിസ്​താനെതിരായ രണ്ടാം ട്വൻറി20യിൽ ഇംഗ്ലണ്ടിന്​ അഞ്ചുവിക്കറ്റ്​ ജയം. ഡേവിഡ്​ മലാനൊപ്പം (54 നോട്ടൗട്ട്​) ചേർന്ന്​ മുന്നാം വിക്കറ്റിൽ മോർഗൻ കുട്ടിച്ചേർത്ത 112 വിക്കറ്റ്​ കൂട്ടുകെട്ടാണ്​ ഓൾഡ്​ ട്രാഫോഡിൽ 196 റൺസ്​ മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്​.

അഞ്ച്​ പന്തുകൾ ബാക്കി നിൽക്കേയായിരുന്നു ആതിഥേയരുടെ വിജയം. ഇതോടെ ഏകദിന ലോകജേതാക്കൾ പരമ്പരയിൽ 1-0ത്തിന്​ മുന്നിലെത്തി. വെള്ളിയാഴ്​ച നടന്ന ആദ്യ ട്വൻറി20 മഴ മൂലം മുഴുമിപ്പിക്കാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്​ചയാണ്​ പരമ്പരയിലെ അവസാന മത്സരം. പാകിസ്​താനായി ഷദാബ്​ ഖാൻ മുന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

196 റൺസ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപണർമാരായ ജോണി ബെയർസ്റ്റോയും (44) ടോം ബാൻറണും (20) ചേർന്ന് തകർപ്പൻ തുടക്കമാണ്​ നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസ്​ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം ഓവറിൽ ഇരുഓപ്പണർമാരെയും പുറത്താക്കി ഷദാബാണ്​ സന്ദർശകരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്​.

മൂന്നാം വിക്കറ്റിലായിരുന്നു മത്സരഗതി നിർണയിച്ച കൂട്ടുകെട്ട്​. 27 പന്തുകളിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ അർധസെഞ്ച്വറി തികച്ചത്​. 33 പന്തിൽആറ്​ ബൗണ്ടറിയും നാല്​സിക്സറും സഹിതം 66 റൺസെടുത്ത മോർഗൻ ഹാരിസ് റൗഫിൻെറ പന്തിൽ പകരക്കാരൻ ഫീൽഡറായ ഖുഷ്​ദിലിന്​ പിടി നൽകി മടങ്ങി. മുഈൻ അലിയും (ഒന്ന്​) സാം ബില്ലിങ്​സുമാണ്​ (10) പുറത്തായ മറ്റ്​ രണ്ട്​ ബാറ്റ്​സ്​മാൻമാർ. ലൂയിസ്​ ഗ്രിഗറി (പൂജ്യം നോട്ടൗട്ട്​) പുറത്താകാതെ നിന്നു.

നേരത്തെ നായകൻ ബാബർ അസം (56), മുഹമ്മദ്​ ഹഫീസ്​ (69), ഫഖർ സമാൻ (36) എന്നിവരുടെ ബാറ്റിങ്​ മികവിലാണ്​ പാകിസ്​താൻ നിശ്ചിത ഓവറിൽ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 195 റൺസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandEoin MorganCricket News
Next Story