Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഈ ടീം വേറെ ലെവൽ';...

'ഈ ടീം വേറെ ലെവൽ'; ഇംഗ്ലണ്ടിനെ എറിഞ്ഞോടിച്ച്​ ഇന്ത്യ

text_fields
bookmark_border
ഈ ടീം വേറെ ലെവൽ; ഇംഗ്ലണ്ടിനെ എറിഞ്ഞോടിച്ച്​ ഇന്ത്യ
cancel

ലണ്ടൻ: ഓവൽ ടെസ്റ്റിൽ ജയം കൊതിച്ച്​ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാർക്ക്​ ഇന്ത്യയുടെ ഷോക്ക്​ ട്രീറ്റ്​മെന്‍റ്​. 368 റൺസ്​ തേടിയിറങ്ങിയ ഇംഗ്ലണ്ട്​ വിക്കറ്റ്​​ നഷ്​ടപ്പെടാതെ 100 റൺസിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാരെ ഇന്ത്യ പവലിയനിലേക്ക്​ എറിഞ്ഞോടിക്ക​ുകയായിരുന്നു. നായകൻ വിരാട്​​ കോഹ്​ലിയുടെ തീരുമാനങ്ങൾ ശരിവെച്ച്​ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക്​ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാർ 157 റൺസകലെ മുട്ടുമടക്കി. ഇന്ത്യക്കായി ഉമേഷ്​ യാദവ്​ മൂന്നും ജസ്​പ്രീത്​ ബുംറ, രവീന്ദ്ര ജദേജ, ഷർദുൽ ഠാക്കൂർ എന്നിവർ രണ്ടുവിക്കറ്റ്​ വീതവും വീഴ്​ത്തി. ജയത്തോടെ ഇന്ത്യ അഞ്ചുമത്സര പരമ്പരയിൽ 2-1ന്​ മുന്നിലെത്തി. 1971 ന്​ ശേഷം കെന്നിങ്​ടൺ ഓവലിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്​ ജയമാണിത്​.


വിജയത്തിലേക്കെന്ന്​ തോന്നിപ്പിച്ച ശേഷമായിരുന്നു ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാർ കളിമറന്നത്​. ടീം സ്​കോർ 100 പിന്നിട്ടപ്പോൾ കൃത്യം 50 റൺസുമായി റോറി ബേൺസ്​ പുറത്ത്​. ഷർദുൽ ഠാക്കൂറിന്‍റെ പന്തിൽ ഋഷഭ്​ പന്തിന്​ പിടികൊടുത്താണ്​ ബേൺസ്​ പുറത്തായത്​. വൈകാതെ അഞ്ചുറൺസുമായി ഡേവിഡ്​ മലാൻ റൺഔട്ടായി​. ടീം സ്​കോർ 141ൽ നിൽ​േക്ക ക്ഷമയോടെ ക്രീസിലുറച്ച ഹസീബ്​ ഹമീദിനെ (63) രവീന്ദ്ര ജദേജ ക്ലീൻ ബൗൾഡാക്കി ബ്രേക്​ ത്രൂ നൽകി. തുടർന്ന്​ രണ്ടു റൺസെടുത്ത ഒലി പോപിനെ ജസ്​പ്രീത്​ ബുംറ ​ക്ലീൻ ബൗൾഡാക്കുകയും ചെയ്​തതോടെ ഇംഗ്ലണ്ട്​ പരുങ്ങി. തൊട്ടുപിന്നാലെ റൺസൊന്നുമെടുക്കാത്ത ജോണി ബെയർസ്​റ്റോയെയും കുറ്റിതെറിപ്പിച്ച്​ ജസ്​പ്രീത്​ ബുംറ ആഹ്ലാദം മുഴക്കു​േമ്പാൾ ഇന്ത്യൻ ക്യാമ്പ്​ ആവേശത്തിലാറാടി. പിന്നെയെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. മുഈൻ അലി (0), ക്രെയ്​ഗ്​ ഓവർട്ടൺ (10), ജയിംസ്​ ആൻഡേഴ്​സൺ (2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്​കോറുകൾ.


ആദ്യ ഇന്നിങ്​സിൽ 191 റൺസിന്​ പുറത്തായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്​ 290 റൺസ്​ നേടിയിരുന്നു. 99 റൺസിന്‍റെ ലീഡ്​ വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്​സിൽ 466 റൺസ്​ എടുത്ത്​ ഇന്ത്യ വിജയത്തിലേക്ക്​ പന്തെറിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England vs Indiaoval test
Next Story