Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right16 വ​ർ​ഷ​ത്തി​നു​ശേ​ഷം ...

16 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇം​ഗ്ല​ണ്ട്​ പാ​കി​സ്​​താ​നി​ലേ​ക്ക്​

text_fields
bookmark_border
16 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇം​ഗ്ല​ണ്ട്​ പാ​കി​സ്​​താ​നി​ലേ​ക്ക്​
cancel

ക​റാ​ച്ചി: 16 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ടീം ​പാ​കി​സ്​​താ​ൻ പ​ര്യ​ട​ന​ത്തി​ന്. 2021 ഒ​ക്​​ടോ​ബ​റി​ൽ ര​ണ്ട്​​​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​ക്കാ​യി ഇം​ഗ്ല​ണ്ട്​ ടീം ​എ​ത്താ​മെ​ന്നാ​ണ്​ ധാ​ര​ണ. ക​റാ​ച്ചി​യി​ലാ​വും മ​ത്സ​ര​ങ്ങ​ൾ. 2009ൽ ​ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ടീ​മി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ ഭൂ​പ​ട​ത്തി​ൽ​നി​ന്ന്​ പാ​കി​സ്​​താ​ൻ ഒ​റ്റ​പ്പെ​ട്ട​ത്. 2005 മൈ​ക്ക​ൽ വോ​ണി​​നു കീ​ഴി​ൽ മൂ​ന്നു​ ടെ​സ്​​റ്റും അ​ഞ്ച്​ ഏ​ക​ദി​ന​വു​മ​ട​ങ്ങി​യ പ​ര​മ്പ​ര​ക്കാ​യാ​ണ്​ ഇം​ഗ്ല​ണ്ട്​ അ​വ​സാ​ന​മാ​യി പാ​കി​സ്​​താ​നി​ലെ​ത്തി​യ​ത്. പി​ന്നീ​ട്, യു.​എ.​ഇ​യി​ൽ വെ​ച്ചാ​ണ്​ ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്.

നി​ല​ച്ചു​പോ​യ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യി തീ​​വ്ര​ശ്ര​മ​ത്തി​ലാ​ണ്​ പി.​സി.​ബി. വെ​സ്​​റ്റി​ൻ​ഡീ​സ്, ​ശ്രീ​ല​ങ്ക, സിം​ബാ​ബ്​​വെ ടീ​മു​ക​ൾ ഇ​തി​ന​കം പാ​കി​സ്​​താ​നി​ലെ​ത്തി പ​ര​മ്പ​ര​ക​ൾ ക​ളി​ച്ചു. ഇം​ഗ്ല​ണ്ടി​നു പി​ന്നാ​ലെ ആ​സ്​​ട്രേ​ലി​യ​ൻ ടീ​മും പാ​ക്​ മ​ണ്ണി​ലെ​ത്തി​യേ​ക്കും.

Show Full Article
TAGS:england pakistan 
Web Title - England Tour To Pakistan
Next Story