Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടിക്കാലത്തെ വംശീയ, ഇസ്​ലാംഭീതി ട്വീറ്റുകൾ; ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണെ ഇംഗ്ലണ്ട്​ പുറത്താക്കി
cancel
Homechevron_rightSportschevron_rightCricketchevron_right'കുട്ടിക്കാലത്തെ'...

'കുട്ടിക്കാലത്തെ' വംശീയ, ഇസ്​ലാംഭീതി ട്വീറ്റുകൾ; ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണെ ഇംഗ്ലണ്ട്​ പുറത്താക്കി

text_fields
bookmark_border

ലണ്ടൻ: കളിയുടെ മുഖ്യധാരയിൽ വലിയ വിലാസങ്ങളുടെ തമ്പുരാനായിട്ടില്ലാത്ത കാലത്ത്​ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയ കടുത്ത ഇസ്​ലാംഭീതി നിറഞ്ഞതും വംശീയവുമായ ട്വീറ്റുകൾക്ക്​ ഇംഗ്ലീഷ്​ ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണിന്​ നല്ലകാലത്ത്​ 'പണികിട്ടി'. ഒരാഴ്ചമുമ്പ്​ ദേശീയ ടെസ്റ്റ്​ ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്​ മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും​ ചെയ്​തതിനിടെയാണ്​ 2012-13 കാലത്ത്​ നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്​. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും ​കടുത്ത വിമർശനമുയരുകയും​ ചെയ്​തതോടെ പുറത്താക്കാൻ സിലക്​ടർമാർ തീരുമാനിക്കുകയായയിരുന്നു. ന്യൂസിലൻഡിനെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ്​ പരമ്പര പുരോഗമിക്കവെയാണ്​ അടിയന്തര നടപടി. ആദ്യ ഇന്നിങ്​സിൽ റോബിൻസൺ നാലു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു. രണ്ടാം ഇന്നിങ്​സിൽ മൂന്നു വിക്കറ്റും വീഴ്​ത്തി. 42 റൺസെടുത്തും​ മികച്ച സംഭാവന നൽകി.

ഇന്ത്യ- ന്യൂസിലൻഡ്​ ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ നടക്കാനിരിക്കെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ്​ ഇംഗ്ലണ്ട്​ ടീം ന്യൂസിലൻഡിലെത്തിയത്​. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 27 കാരന്​ ഇനി എന്ന്​ തിരിച്ചുവരാനാകുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടില്ല. ദേശീയ ടീമിൽനിന്ന്​ മാത്രമല്ല, എല്ലാ രാജ്യാന്തര ക്രിക്കറ്റിൽനിന്നും പുറത്താകും. ജൂൺ 10ന്​ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ റോബിൻസൺ ഉണ്ടാകില്ലെന്ന്​ അധികൃതർ അറിയിച്ചു.

മുസ്​ലിംകളെ തീവ്രവാദവുമായി ചേർത്തുള്ള ട്വീറ്റുകൾക്ക്​ പുറമെ വനിതകളെ അധിക്ഷേപിച്ചും ഏഷ്യൻ വംശജരെ പരിഹസിച്ചും നിരവധി ട്വീറ്റുകളാണ്​ റോബിൻസൺ പോസ്റ്റ്​ ചെയ്​തിരുന്നത്​. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച വംശീയ വിവേചനത്തിനെതിരെ '​െഏക്യനിമിഷം' എന്ന പേരിൽ ന്യൂസിലാൻഡ്​- ഇംഗ്ലണ്ട്​ ടീമുകൾ മൈതാനത്ത്​ ഐക്യദാർഢ്യവുമായി നിലയുറപ്പിച്ചതോടെയായിരുന്നു ട്വീറ്റുകൾ വീണ്ടും പൊങ്ങിവന്നത്​. വിവേചനത്തിനെതിരെ ഐക്യപ്പെടുംമുമ്പ്​ റോബിൻസൺ മറ്റൊന്നായിരുന്നല്ലോ എന്നു പറഞ്ഞായിരുന്നു ട്വീറ്റുകൾ ചിലർ വീണ്ടും എടുത്തിട്ടത്​. അതോടെ മാപ്പുപറഞ്ഞ്​ താരം എത്തിയെങ്കിലും ദേശീയ ടീമിന്​ മാനംകാക്കാൻ അതു മതിയാകുമായിരുന്നില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ്​ ഇംഗ്ലീഷ്​ ജഴ്​സിയിൽ സസക്​സ്​ താരം ആദ്യമായി ടെസ്റ്റിനിറങ്ങുന്നത്​. അത്​ കരിയറിലെ അവസാനത്തേത്​ കൂടിയാകുമോ എന്നാണ്​ ഇപ്പോഴത്തെ സം​ശയം. മറ്റൊരു കരാറായതിനാൽ കൗണ്ടി ക്രിക്കറ്റിൽ സസക്​സിനായി ഇനിയും കളിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandCricket banOllie Robinson
News Summary - England Suspend Ollie Robinson From International Cricket Pending "Disciplinary" Probe
Next Story