ഇന്ത്യ എക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട് ലയൻസ്, ഏഴിന് 527
text_fieldsഇംഗ്ലണ്ട് ലയൺസ് താരം ടോം ഹെയിൻസിന്റെ ബാറ്റിങ്
ലണ്ടൻ: കരുൺ നായർ കുറിച്ച ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ എ കുറിച്ച മികച്ച ടോട്ടലിനെതിരെ ചെറുത്തുനിന്ന് ഇംഗ്ലണ്ട് ലയൺസ്.
മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് ഏഴിന് 527 റൺസ്(124 ഓവറിൽ) എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 557 റൺസിനൊപ്പമെത്താൻ ഇനി 30 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടത്.
പേസർ മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കിയെങ്കിലും പതറാതെ ബാറ്റുവീശിയ ടോം ഹെയിൻസിന്റെയും മാക്സ് ഹോൾഡന്റെയും ഡാൻ മൗസ്ലിയുടേയും കരുത്തിലാണ് ഇംഗ്ലണ്ട് കുതിച്ചത്.
സെഞ്ച്വറി കുറിച്ച് കുതിച്ച ഹോൾഡനെ (101) പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ മുകേഷ് പിറകെ ക്യാപ്റ്റൻ ജെയിംസ് റ്യൂ (എട്ട്), റിഹാൻ അഹ്മദ് (മൂന്ന്) എന്നിവരെയും മടക്കി. ഹോൾഡനെ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചും റ്യൂവിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയുമാണ് തിരിച്ചയച്ചത്. രിഹാനെ സെക്കൻഡ് സ്ളിപ്പിൽ സർഫറാസ് ഖാൻ ക്യാച്ചെടുത്തു. 14 റൺസിനിടെ മൂന്നു വിക്കറ്റ് വീണ ഇംഗ്ലണ്ട് പ്രതിരോധത്തിലായെന്ന് തോന്നിച്ചെങ്കിലും പിന്നീട് കാര്യമായ നഷ്ടങ്ങളില്ലാതെ ടീം പിടിച്ചുനിന്നു. ടീം സ്കോർ 419ൽ നിൽക്കെ ടോം ഹെയിൻസ് പുറത്തായി.
271 പന്തിൽ 171 റൺസെടുത്ത് ടോം ഹെയിൻസിനെ ഷർദുൽ ഠാക്കൂറാണ് മടക്കിയത്. എന്നാൽ സെഞ്ച്വറിയുമായി അതിവേഗം മുന്നേറി ഡാൻ മൗസ്ലിയെ കരുൺ നായർ എറിഞ്ഞ് ആദ്യ ഓവറിൽ എൽബിയിൽ കുരുക്കി. 157 പന്തിൽ 113 റൺസെടുത്താണ് മൗസ്ലി പുറത്തായത്. 38 റൺസെടുത്ത സമാൻ അക്തർ പുറത്താകാതെ ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

