Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലീഷ്​ ക്രിക്കറ്റർ...

ഇംഗ്ലീഷ്​ ക്രിക്കറ്റർ മുഈൻ അലിക്ക്​ ജനിതക മാറ്റം വന്ന കോവിഡ്; ​ശ്രീലങ്കൻ പര്യടനത്തിൽ ആശങ്ക

text_fields
bookmark_border
moeen ali
cancel

കൊളംബോ: ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലീഷ്​ ടീമംഗം മുഈൻ അലിക്ക്​ ബ്രിട്ടനിൽ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ്​ സ്ഥിരീകരിച്ചു. 10 ദിവസം മുമ്പ്​ ​മുഈൻ അലിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ഐസൊലേഷനിലായിരുന്നു. ഇന്നലെയാണ് കോവിഡിന്‍റെ​ പുതിയ വകഭേദമാണ്​ ബാധിച്ചതെന്ന്​ തിരിച്ചറിഞ്ഞത്​.

ശ്രീലങ്കയിൽ ഇതാദ്യമായാണ്​ യു.കെയിൽ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്യുന്നത്​​.വൈറസ്​ പടരാതിരിക്കാൻ വേണ്ട ജാഗ്രതനിർദേശം സ്വീകരിച്ചതായി ശ്രീലങ്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

​ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നെങ്കിലും ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡിന്​ പ്രത്യേക ഇളവ്​ നൽകുകയായിരുന്നു. മുഈൻ അലിയുമായി അടുത്ത്​ സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ ക്രിസ്​വോക്​സിനെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്​. ഗാലെ സ്​റ്റേഡിയത്തിൽ ഇന്ന്​ ആരംഭിച്ച ​ആദ്യ ടെസ്റ്റിൽ ടോസ്​ നേടിയ ശ്രീലങ്ക ബാറ്റിങ്​ തെര​ഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moeen AliEngland Cricket TeamUK Covid
Next Story