Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കുട്ടിക്കാലത്തെ'...

'കുട്ടിക്കാലത്തെ' വംശീയ, ഇസ്​ലാംഭീതി ട്വീറ്റുകൾ; പിഴയൊടുക്കി മാപ്പു പറഞ്ഞ്​ ഒലി റോബിൻസൺ തിരിച്ചുവരുന്നു

text_fields
bookmark_border
കുട്ടിക്കാലത്തെ വംശീയ, ഇസ്​ലാംഭീതി ട്വീറ്റുകൾ; പിഴയൊടുക്കി മാപ്പു പറഞ്ഞ്​ ഒലി റോബിൻസൺ തിരിച്ചുവരുന്നു
cancel

ലണ്ടൻ: വർഷങ്ങൾക്ക്​ മുമ്പുള്ള വംശീയ ഇസ്​ലാം ഭീതി ട്വീറ്റുകളുടെ പേരിൽ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിൽ നിന്നും പുറത്താക്കിയ ഒലി റോബിൻസൺ തിരിച്ചുവരുന്നു. ഇന്ത്യക്കെതിരായ അഞ്ചുമത്സര ടെസ്റ്റ്​ പരമ്പരക്കുള്ള സെലക്ഷന്​ റോബിൻസൺ യോഗ്യനാണെന്ന്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡ്​ പ്രതികരിച്ചു.

ജൂൺ 30 ക്രിക്കറ്റ്​ അച്ചടക്ക സമിതി റോബിൻസന്‍റെ മൊഴി​യെടുക്കുകയും 3,29,610 രൂപ പിഴവിധിക്കുകയും ചെയ്​തിരുന്നു. എട്ടു മത്സരങ്ങളിൽ റോബിൻസണ്​​ സസ്​പെൻഷൻ വിധിച്ചിട്ടുണ്ട്​. മൂന്നുമത്സരങ്ങൾ നിലവിൽ പൂർത്തിയാക്കിയതിനാൽ ശേഷിക്കുന്ന അഞ്ചുമത്സരങ്ങൾ രണ്ടു വർഷത്തിനുള്ളിൽ സസ്​പെൻഡ്​ ചെയ്യും. പഴയ ട്വീറ്റുകളിൽ റോബിൻസൺ നിരുപാധികം ഖേദം പ്രകടിപ്പിച്ചിരുന്നു. അച്ചടക്ക സമിതിയുടെ തീരുമാനം സ്വാഗതം ചെയ്​ത റോബിൻസൺ വർഷങ്ങൾക്ക്​ മുമ്പുള്ള തന്‍റെ ട്വീറ്റുകളിലെ ഉള്ളടക്കത്തിൽ സ്വയം ലജ്ജിക്കുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ മാസം ദേശീയ ടെസ്റ്റ്​ ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്​ മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും​ ചെയ്​തതിനിടെയാണ്​ 2012-13 കാലത്ത്​ നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്​. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും ​കടുത്ത വിമർശനമുയരുകയും​ ചെയ്​തതോടെ പുറത്താക്കാൻ സിലക്​ടർമാർ തീരുമാനിക്കുകയായിയിരുന്നു.

മുസ്​ലിംകളെ തീവ്രവാദവുമായി ചേർത്തുള്ള ട്വീറ്റുകൾക്ക്​ പുറമെ വനിതകളെ അധിക്ഷേപിച്ചും ഏഷ്യൻ വംശജരെ പരിഹസിച്ചും നിരവധി ട്വീറ്റുകളാണ്​ റോബിൻസൺ പോസ്റ്റ്​ ചെയ്​തിരുന്നത്​. എന്നാൽ, വംശീയ വിവേചനത്തിനെതിരെ '​െഏക്യനിമിഷം' എന്ന പേരിൽ ന്യൂസിലാൻഡ്​- ഇംഗ്ലണ്ട്​ ടീമുകൾ മൈതാനത്ത്​ ഐക്യദാർഢ്യവുമായി നിലയുറപ്പിച്ചതോടെയായിരുന്നു ട്വീറ്റുകൾ വീണ്ടും പൊങ്ങിവന്നത്​. വിവേചനത്തിനെതിരെ ഐക്യപ്പെടുംമുമ്പ്​ റോബിൻസൺ മറ്റൊന്നായിരുന്നല്ലോ എന്നു പറഞ്ഞായിരുന്നു ട്വീറ്റുകൾ ചിലർ വീണ്ടും എടുത്തിട്ടത്​. അതോടെ മാപ്പുപറഞ്ഞ്​ താരം എത്തിയെങ്കിലും ദേശീയ ടീമിന്​ മാനംകാക്കാൻ അതു മതിയാകുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaEngland Cricket TeamOllie Robinson
News Summary - England Cricketer Ollie Robinson Free To Resume Career After Tweet Storm
Next Story