Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ക്രിക്കറ്റ്​...

'ക്രിക്കറ്റ്​ എല്ലാവരുടെയും കളിയാണ്​'; കളിക്കളത്തിൽ വിവേചനത്തിന്​​ ഇടമില്ലെന്ന്​ സന്ദേശവുമായി ഇംഗ്ലണ്ട്​

text_fields
bookmark_border
ക്രിക്കറ്റ്​ എല്ലാവരുടെയും കളിയാണ്​; കളിക്കളത്തിൽ വിവേചനത്തിന്​​ ഇടമില്ലെന്ന്​ സന്ദേശവുമായി ഇംഗ്ലണ്ട്​
cancel

ലണ്ടൻ: കളിമൈതാനങ്ങൾ പലപ്പോഴും പ്രതിഷേധങ്ങളുടെയും ഐക്യപ്പെടലുകളുടെയും വേദിയാകാറുണ്ട്​. ടെസ്​റ്റ്​ മത്സരങ്ങളിലേക്ക്​ തിരിച്ചെത്തിയ ദിവസം ലോകത്തിന്​ ശക്​തമായ ഒരു സന്ദേശമാണ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം നൽകിയത്​. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്​റ്റി​െൻറ ഉദ്​ഘാടന ദിവസമാണ്​ എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കെതിരായ സന്ദേശം ആലേഖനം ചെയ്​ത കറുത്ത ജഴ്​സിയണിഞ്ഞ്​ ഇംഗ്ലീഷ്​ താരങ്ങൾ മൈതാനത്തിലെത്തിയത്​.

വംശീയത, മതപരമായ അസഹിഷ്ണുത, ലൈംഗിക വേർതിരിവ്​, സ്വവർഗാനുരാഗികൾ- ട്രാൻജെൻഡറുകൾ എന്നിവർക്കെതിരായ വിവേചനങ്ങൾ എന്ന്​ തുടങ്ങി എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരെയാണ്​ താരങ്ങൾ ശബ്​ദമുയർത്തിയത്​. സീസണിൽ പരിശീലനം നടത്തു​േമ്പാൾ ഇംഗ്ലണ്ടി​െൻറ പുരുഷ-വനിത താരങ്ങൾ ഈ ജഴ്​സിയണിഞ്ഞാകും ഗ്രൗണ്ടിലെത്തുക.


'ക്രിക്കറ്റ്​ എല്ലാവരുടെയും കളിയാണ്​' എന്നാണ്​ ജഴ്​സിയുടെ മുൻവശത്ത്​ എഴുതിയിരിക്കുന്നത്​. ഏഴ്​ വ്യത്യസ്​ത ഡിസൈനിലാണ്​ ജഴ്​സി. ഏഴെണ്ണത്തിലും ഏഴ്​ വ്യത്യസ്​ത സന്ദേശങ്ങളാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഞങ്ങൾ വംശീയതക്കെതിരെ ഒരുമിച്ച്​ നിൽക്കുന്നു, ഞങ്ങൾ സ്വവർഗാനുരാഗികൾക്കെതിരായ വിവേചനങ്ങൾക്കെതിരെ ഒരുമിച്ച്​ നിൽക്കുന്നു എന്നിങ്ങനെ ടീഷർട്ടി​െൻറ പിറകിൽ എഴുതിയിരിക്കുന്നു.


ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്​റ്റിന്​ മുമ്പ്​ താരങ്ങളെ ഈ പ്രവർത്തി ചെയ്യാൻ ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ അനുവദിച്ചിരുന്നു. ടോസ്​ നേടിയ ന്യൂസിലൻഡ്​ ബാറ്റിങ്​ തെരഞ്ഞെടുത്തിരിക്കുകയാണ്​.

33 ഓവർ പിന്നിടു​േമ്പാൾ കിവീസ്​ രണ്ടിന്​ 102 എന്ന നിലയിലാണ്​. റോസ്​ ടെയ്​ലറും (13) ഡെവോൻ കോൺവേയുമാണ്​ (47) ക്രീസിൽ. ടോം ലഥാമും (23) നായകൻ കെയ്​ൻ വില്യംസണുമാണ്​ (13) പുറത്തായത്​. ഒലി റോബിൻസണും ജിമ്മി ആൻഡേഴ്​സണുമാണ്​ വിക്കറ്റ്​ വീഴ്​ത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscriminationnewzealandEngland Cricket Teamcricket
News Summary - England cricket team wear anti-discrimination jersey before New Zealand Test
Next Story