Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെ​സ്റ്റ് പ​ര​മ്പ​ര; പാകിസ്താനെ തൂത്തുവാരി ഇംഗ്ലണ്ട്

text_fields
bookmark_border
ടെ​സ്റ്റ് പ​ര​മ്പ​ര; പാകിസ്താനെ തൂത്തുവാരി ഇംഗ്ലണ്ട്
cancel

ബിർമിങ്ഹാം: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ വൈറ്റ് വാഷ്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ചാണ് ആതിഥേയർ പരമ്പര 3-0ത്തിന് തൂത്തുവാരിയത്. പാകിസ്താൻ കുറിച്ച 130 റൺസ് വിജയലക്ഷ്യം നാലാംദിനം ഇംഗ്ലണ്ട് നേടി. സ്കോർ: പാകിസ്താൻ 133 & 449, ഇംഗ്ലണ്ട് 453 & 130/2. തലേന്ന് സന്ദർശകർ 449ന് എല്ലാവരും പുറത്തായിരുന്നു.

ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ ഇംഗ്ലീഷുകാർ പതറി. ഒന്നാം ഓവറിലെ ആദ്യ പന്തിൽത്തന്നെ ബെൻ ഡക്കറ്റിനെ (0) മടക്കിയ മുഹമ്മദ് അബ്ബാസ് അവസാന പന്തിൽ മറ്റൊരു ഓപണർ എമിലിയോ ഗേയെയും പുറത്താക്കി. ഇതോടെ ഒരു ഓവറിൽ രണ്ട് വിക്കറ്റിന് റൺസെന്ന നിലയിലായി ഇംഗ്ലണ്ട്. തുടർന്ന്, ക്യാപ്റ്റൻ ജോ റൂട്ട് (62 നോട്ടൗട്ട്)-ജോർഡൻ കോക്സ് (59 നോട്ടൗട്ട്) അപരാജിത കൂട്ടുകെട്ട് ഇവരെ ജയത്തിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഡാൻ ലോറൻസാണ് കളിയിലെ കേമൻ. അബ്ബാസും ഒലീ റോബിൻസണും പരമ്പരയുടെ താരങ്ങളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - England Clean Sweeps Test Series Against Pakistan
Next Story