Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shami
cancel
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ട്​ 7ന്​ 99;​...

ഇംഗ്ലണ്ട്​ 7ന്​ 99;​ ഇന്ത്യ വിജയത്തിനടുത്ത്​

text_fields
bookmark_border

ലോഡ്​സ്​: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയപ്രതീക്ഷയിൽ ഇന്ത്യ. 271 റൺസ്​ ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക്​ രണ്ടാം ഇന്നിങ്​സിൽ 99 റൺസ്​ നേടുന്നതിനിടെ ഏഴ്​ വിക്കറ്റ്​ നഷ്​ടപ്പെട്ടു. അവസാന ദിനം 18 ഓവർ ബാക്കിയുണ്ട്​. ഇതിനിടയിൽ മൂന്ന്​​​ വിക്കറ്റ്​ കൂടി പിഴുതെടുത്താൽ കോഹ്​ലിപ്പടക്ക്​ വിജയം കൈപ്പിടിയിലൊതുക്കാം.

സ്​കോർ ബോർഡിൽ ഒരു റൺസ്​ എത്തിയപ്പോഴേക്കും രണ്ട്​ വിക്കറ്റുകളാണ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​. ആദ്യ ഓവറിൽ റോറി ബേൺസിനെ ബുംറ പുറത്താക്കിയപ്പോൾ അടുത്ത ഓവറിൽ ഡോം സിബ്​ളിയെ ഷമിയും മടക്കിയയച്ചു.

പിന്നട്​ ഹസീബ്​ ഹമീദും ക്യാപ്​റ്റൻ ജോ റൂട്ടും ചേർന്ന്​ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല. 45 പന്തിൽ ഒമ്പത്​ റൺസെടുത്ത ഹസീബിനെ ഇഷാന്ത്​ ശർമ വിക്കറ്റിന്​ മുന്നിൽ കുരുക്കി. പിന്നാലെ ജോണി ബെയ്​സ്​റ്റോയെയും (രണ്ട്​) ഇശാന്ത്​ കൂടാരം കയറ്റി.

33 ​റൺസെടുത്ത റൂട്ടിനെ ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലായി. മൊഈൻ അലി (13), സാം കറൻ (0) എന്നിവരെ സിറാജ്​ അടുത്തടുത്ത പന്തുകളിലായി പുറത്താക്കി. ഒമ്പത്​ റൺസുമായി ജോസ്​ ബട്ട്​ലറും 3 റൺസുമായി ഒലി റോബിൻസണുമാണ്​​ ക്രീസിൽ.

നേരത്തെ ഇംഗ്ലണ്ടിനെ 391 റൺസിന്​ ഒതുക്കി രണ്ടാം ഇന്നിങ്​സ്​ ആരംഭിച്ച ഇന്ത്യ​ ഒരു ഘട്ടത്തിൽ 200 റൺസ്​ ലീഡ്​ പോലും നേടില്ലെന്ന്​ കരുതിയിരുന്നു. എന്നാൽ, വാലറ്റക്കാരുടെ കരുത്തിൽ അഞ്ചാം ദിനം 298 റൺസ്​ സ്​കോർ ബോർഡിൽ ചേർത്താണ്​ ഇന്ത്യ ഡിക്ലയർ ചെയ്​തത്​​​.

മത്സരത്തിൽ 271 റൺസ്​ ലീഡാണ്​ നിലവിൽ ഇന്ത്യക്കുള്ളത്​. അജിൻക്യ രഹാനെ (146 പന്തിൽ അഞ്ച് ഫോറുകളടക്കം 61 റൺസ്​) ഒഴികെ മുൻ നിര ബാറ്റ്​സ്​മാൻമാർക്കാർക്കും തിളങ്ങാനാവാത്ത മത്സരത്തിൽ ടെസ്റ്റ്​ കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ച്വറി (56) കുറിച്ചുകൊണ്ട്​ വാലറ്റക്കാരൻ മുഹമ്മദ്​ ഷമിയാണ്​ ചെറുത്തുനിൽപ്പ്​ നടത്തിയത്​​. 36 റൺസുമായി ജസ്​പ്രീത ബുമ്രയും ഉറച്ച പിന്തുണ നൽകി​. ​​

ആതിഥേയർക്ക്​ വേണ്ടി മാർക്​ വുഡ്​ മൂന്ന്​ വിക്കറ്റുകൾ വീഴ്​ത്തി. മെയീൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതവും വീഴ്​ത്തി. സാം കറന്​ ഒരു വിക്കറ്റുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india england test
News Summary - England 7 for 99; India close to victory
Next Story