ആഷസ് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിന് തകർച്ച
text_fieldsലോർഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോൽവി മണത്ത് ആതിഥേയരായ ഇംഗ്ലണ്ട്. ആസ്ട്രേലിയ കുറിച്ച 371 റൺസ് ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലീഷുകാർ നാലാം ദിനം അവസാന സെഷനിൽ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റിന് 45 റൺസെന്ന നിലയിൽ തകരുകയാണ്.
ഓപണർ സാക് ക്രോളി (3), ഒലീ പോപ് (3), ജോ റൂട്ട് (18), ഹാരി ബ്രൂക് (4) എന്നിവർ പുറത്തായി. ഓപണർ ബെൻ ഡെക്കറ്റും (14) ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ശനിയാഴ്ച രണ്ടു വിക്കറ്റിന് 130 റൺസിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ 279ൽ പുറത്താക്കാൻ ഇംഗ്ലീഷ് ബൗളർമാർക്കായി.
77 റൺസെടുത്ത ഓപണർ ഉസ്മാൻ ഖാജയാണ് ടോപ് സ്കോറർ. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവർട്ട് ബ്രോഡ് നാലും ജോഷ് ടങ്ങും ഒലീ റോബിൻസണും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

