ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ് മുഹമ്മദ് സിറാജ്
text_fieldsമെൽബൺ: ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ് ഇന്ത്യൻ ഫാസ്റ്റ്ബൗളർ മുഹമ്മദ് സിറാജ്. ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.
മുഹമ്മദ് സിറാജ് ആസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുേമ്പാൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റീൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പിതാവിന്‍റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സിറാജിന് കഴിഞ്ഞില്ല. പിന്നീട് പിതാവിന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് സിറാജ് ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളിച്ചതിലൂടെ യാഥാർഥ്യമായതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ പ്രതികരിച്ചിരുന്നു.
അഞ്ച് വിക്കറ്റ് നേടി ആദ്യ ടെസ്റ്റിൽ തന്നെ സിറാജ് മികച്ച പ്രകടനം നടത്തിയിരുന്നു. ഓസീസിനെ തകർത്ത് ടെസ്റ്റിൽ വിജയം നേടാൻ സിറാജിന്‍റെ സാന്നിധ്യവും ഇന്ത്യക്ക് കരുത്തായിരുന്നു.