Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കളി കാര്യമാകുന്നു; സ്​മിത്തുമായി​ 12 കോടിയുടെ ഐ.പി.എൽ കരാർ വേണ്ടെന്നുവെക്കാൻ രാജസ്​ഥാൻ റോയൽസ്​
cancel
Homechevron_rightSportschevron_rightCricketchevron_rightകളി കാര്യമാകുന്നു;...

കളി കാര്യമാകുന്നു; സ്​മിത്തുമായി​ 12 കോടിയുടെ ഐ.പി.എൽ കരാർ വേണ്ടെന്നുവെക്കാൻ രാജസ്​ഥാൻ റോയൽസ്​

text_fields
bookmark_border


സിഡ്നി: എന്തു വില കൊടുത്തും സിഡ്​നിയിൽ ഇന്ത്യക്കെതിരെ ജയം പിടിക്കാൻ കൈവിട്ട കളി പുറത്തെടുത്ത്​ നാണംകെട്ട മുൻ ഓസീസ്​ നായകന്​ കാര്യങ്ങൾ ശരിക്കും കൈവിടുന്നു. മൂന്നാം ടെസ്​റ്റിൽ പരിക്ക്​ വകവെക്കാതെ തകർപ്പൻ ബാറ്റിങ്ങുമായി കളംനിറഞ്ഞ ഇന്ത്യയുടെ ഋഷഭ്​ പന്ത്​ വെച്ച 'ഗാർഡ്​ മാർക്​' മായ്​ച്ചുകളയുന്നത്​ വിഡിയോയിൽ പതിഞ്ഞതോടെയാണ്​ സ്​മിത്ത്​ നായകനിൽനിന്ന്​ വില്ലനാകുന്നത്​. ഡ്രിങ്ക്​സ്​ ബ്രേക്കിനിടെയായിരുന്നു സംഭവം. കമെ​േൻററ്റർമാർ കാര്യമായി പ്രതികരിച്ചില്ലെങ്കിലും വിഡിയോ വൈറലായതോടെ ഇന്ത്യയിൽ രോഷം കനത്തു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പെരുമഴയായി പെയ്​തു.

എല്ലാം മറന്നെന്ന്​ ആശ്വസിക്കുന്നതിനിടെയാണ്​ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി സ്മിത്തി​െൻറ സ്വന്തം​ ഐ.പി.എൽ ടീം രാജസ്​ഥാൻ റോയൽസ്​ എത്തുന്നത്​.

അടുത്ത സീസൺ മുതൽ തങ്ങളുടെ നായകനെ പൊന്നുംവില കൊടുത്ത്​ നിലനിർത്താൻ ടീം ആഗ്രഹിക്കുന്നില്ലെന്നാണ്​ പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ ട്വൻറി20യിൽ മോശം ഫോമിന്​ പഴി കേൾക്കുന്ന സ്​മിത്തിനെ വേണ്ടെന്നുവെച്ചാൽ അടുത്ത ലേലത്തിൽ മറ്റു ടീമുകളുടെ ഔദാര്യത്തിന്​ കാത്തുനിൽക്കേണ്ടിവരും.

കഴിഞ്ഞ ഐ.പി.എൽ സീസണിൽ എട്ടാമതായാണ്​ ടീം ഫിനിഷ്​ ചെയ്​തിരുന്നത്​. നായകനെന്ന നിലക്കു മാത്രമല്ല, ബാറ്റ്​സ്​മാനായും തിളങ്ങേണ്ട താരം വൻദുരന്തമായി. 14 ലീഗ്​ മത്സരങ്ങളിൽ 311 റൺസായിരുന്നു സമ്പാദ്യം- മൂന്ന്​ അർധ സെഞ്ച്വറികൾ മാത്രം.

2008ലെ കന്നി ഐ.പി.എൽ കിരീടം ചൂടിയ രാജസ്​ഥാൻ 2013, 15, 18 വർഷങ്ങളിൽ ​േപ്ലഓഫ്​ കളിച്ചവരാണ്​. സ്​മിത്ത്​ വന്നശേഷവും മികവിന്​ വലിയ കോട്ടം സംഭവിച്ചില്ലെങ്കിലും 2020 സീസൺ വലിയ പരാജയമായി. ബാറ്റിങ്​ പൊസിഷൻ പല തവണ മാറിയും ഓരോ തവണയും ശേഷിയെക്കാൾ ശേഷിക്കുറവ്​ തെളിയിച്ചും സ്​മിത്ത്​ ടീമിൽ ഇടം സ്വയം നഷ്​ടപ്പെടുത്തി. അതാണ്​ ഏറ്റവും പുതിയ വിവാദത്തിനു പിറ്റേന്ന്​ പെ​ട്ടെന്നുള്ള തീരുമാനത്തിന്​ ടീമിനെ​ പ്രേരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithrajasthan royalsipl
Next Story