Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ചില്ലു പൊളിപ്പൻ' പ്രകടനം വൈറൽ: എല്ലിസ് പെറിയുടെ സിക്സിൽ കാറിന്റെ ഗ്ലാസ് തവിടുപൊടി

text_fields
bookmark_border
ചില്ലു പൊളിപ്പൻ പ്രകടനം വൈറൽ: എല്ലിസ് പെറിയുടെ സിക്സിൽ കാറിന്റെ ഗ്ലാസ് തവിടുപൊടി
cancel

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വനിത പ്രീമിയർ ലീഗിനിടെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആസ്ട്രേലിയൻ താരം എല്ലിസ് പെറി നേടിയ സിക്സറാണ് സമൂഹ്യ മാധ്യമങ്ങളിലെ താരം. ബംഗളൂരുവിനായി അർധ സെഞ്ച്വറി നേടിയ താരത്തിന്റെ സിക്സ് ചെന്ന് വീണത് ഗ്യാലറിക്കരികിൽ ഡിസ്പ്ലെ വെച്ചിരുന്ന കാറിന്റെ ചില്ലിലായിരുന്നു.

പന്ത് വീണ് ചില്ലു തകർന്നും തലയിൽ കൈവെച്ച് നിന്ന എല്ലിസ് പെറിയുമാണ് വൈറലായത്. ദീപ്തി ശർമ എറിഞ്ഞ 19ാം ഓവറിലാണ് എലിസ് പെറിയുടെ ചില്ലുപൊളിപ്പൻ സിക്സർ പിറന്നത്. ഡിസ്പ്ലെ കാറിന്റെ ബാക്ക് വിൻഡോ ഗ്ലാസാണ് തകർന്നത്.

കാറിനുണ്ടായ നഷ്ടം നികത്താൻ തനിക്ക് ഇൻഷുറൻസ് പോലും ഇല്ലെന്ന് എല്ലിസ് മത്സരശേഷം തമാശയായി പ്രതികരിച്ചു.

37 പന്തിൽ നാല് സിക്സും നാല് ഫോറുമുൾപ്പെടെ 58 റൺസെടുത്ത എല്ലിസ് പെറിയുടെ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ആർ.സി.ബിയെ ജയിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തപ്പോൾ യു.പി വാരിയേഴ്സിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ അവസാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ellyse Perry's unmissable reaction on shattering car window; Smriti Mandhana jumps to top of WPL Orange Cap list
Next Story