
ക്രിക്കറ്റ് കളിക്കുന്ന ആന; കേരളത്തിൽനിന്നുള്ള വിഡിയോ പങ്കുവെച്ച് മൈക്കൽ വോൺ
text_fieldsതുമ്പിക്കൈയ്യിൽ ബാറ്റേന്തി ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. പാപ്പാെൻറ നേതൃത്വത്തിൽ നടക്കുന്ന കളിയിൽ ഏറെ പരിചയസമ്പന്നതയോടെയാണ് ആന ബാറ്റ് വീശുന്നത്.
ആനയുടെ ബാറ്റിങ് ആസ്വദിക്കുകയും കാമറയിൽ പകർത്തുകയും ചെയ്യുന്ന കാണികളെയും വിഡിയോയിൽ കാണാം. കേരളത്തിലാണ് കളി നടക്കുന്നതെങ്കിലും സ്ഥലം ഏതെന്ന് വ്യക്തമല്ല.
വിഡിയോ വൈറലായതോടെ ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ അടക്കമുള്ളവർ ഇത് പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങൾ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇൗ ആന പല വിദേശതാരങ്ങളേക്കാളും മികച്ചതാണ്' എന്ന അടിക്കുറിപ്പോടെ ഗണ്ണുപ്രേം എന്ന ട്വിറ്റർ ഹാൻഡിലിൽ വന്ന വിഡിയോയാണ് മൈക്കൽ വോൺ പങ്കുവെച്ചത്. 'തീർച്ചയായും ഇൗ ആനക്ക് ഒരു ഇംഗ്ലീഷ് പാസ്പോർട്ട് ഉണ്ട് !!' എന്ന വാക്കുകളോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, വിഡിയോക്ക് താഴെ വിമർശനവുമായി നിരവധി പേരാണ് വന്നിട്ടുള്ളത്. ആനയൊരു വന്യ ജീവിയാണെന്നും ഇത്തരം വിനോദങ്ങൾക്ക് അതിനെ ഉപയോഗപ്പെടുത്തരുതെന്നും പലരും ഒാർമിപ്പിക്കുന്നു.
Surely the Elephant has an English passport !! https://t.co/scXx7CIZPr
— Michael Vaughan (@MichaelVaughan) May 8, 2021
